കൃപേഷിന്റെയും, ശരത് ലാലിന്റെയും സഹോദരിമാരുടെ മുഴുവൻ പഠന ചെലവുകളും കെ.എസ്.യു വഹിക്കും

കൃപേഷിന്റെയും, ശരത് ലാലിന്റെയും സഹോദരിമാരുടെ മുഴുവൻ പഠന ചിലവുകളും കെ.എസ്.യു ഏറ്റെടുക്കും. കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്താണ് ഇക്കാര്യം ഫെയ്സ് ബുക്കിലൂടെ അറിയിച്ചത്. കല്യോട്ട് ഭഗവതി ക്ഷേത്രത്തിൽ കളിയാട്ട മഹോത്സവത്തിന്റെ സ്വാഗത സംഘ രൂപീകരണം കഴിഞ്ഞ് മടങ്ങും വഴിയാണ് കഴിഞ്ഞ ദിവസം കൃപേഷും ശരത് ലാലും കൊല്ലപ്പെടുന്നത്. ലോക്കല്‍ പാര്‍ട്ടി അംഗം പീതാംബരന്റെ നേതൃത്വത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്. പീതാംബരനെ ഇന്നലെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മറ്റ് ഏഴ് പേരും ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ഉണ്ട്. ഇവരെ പോലീസ് ചോദ്യം ചെയ്യുകയാണ്
കൃപേഷിന്റെ സഹോദരിയുടെ വിവാഹചടങ്ങുകളുടെ ചെലവ് ഏറ്റെടുക്കുമെന്ന് രമേശ് ചെന്നിത്തലയുടെ മകനും ഭാര്യയും ഏറ്റെടുക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം വിവാഹിതരായ ഇരുവരും സത്കാര ചടങ്ങുകള്‍ മാറ്റി വച്ചാണ് കൃപേഷിന്റെ സഹോദരിയുടെ വിവാഹത്തിന് സഹായം നല്‍കുക. കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് കെപിസിസി 10 ലക്ഷം രൂപ വീതം നല്‍കുമെന്ന് മുല്ലപ്പള്ളിയും വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here