പാക് സിനിമാ പ്രവർത്തകർ ഇന്ത്യയിൽ വിലക്ക്

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ സിനിമാ പ്രവർത്തകർക്ക് ഇന്ത്യയിൽ വിലക്ക്. ഓൾ ഇന്ത്യ സിനി വർക്കേഴ്‌സ് അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തിയത്.
‘ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ നമ്മുടെ സൈനികർക്കു നേരെയുണ്ടായ ക്രൂരമായ ആക്രമണത്തെ ഓൾ ഇന്ത്യാ സിനി വർക്കേഴ്‌സ് അസോസിയേഷൻ ശക്തമായി അപലപിക്കുന്നു. അത്തരം ഭീകരതയും മനുഷ്യത്വരഹിത പ്രവർത്തനങ്ങളും നേരിടാൻ അസോസിയേഷൻ രാജ്യത്തോടൊപ്പം നിൽക്കുന്നു.’
‘സിനിമയിൽ പ്രവർത്തിക്കുന്ന പാക് അഭിനേതാക്കൾക്കും കലാകാരർക്കും പൂർണമായ വിലക്ക് ഏർപ്പെടുത്തിയ കാര്യം ഞങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ഏതെങ്കിലും സംഘടനകൾ പാക് കലാകാരർക്കൊപ്പം പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടുകയാണെങ്കിൽ അവരെ വിലക്കുകയും ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യും,’ വാർത്താ കുറിപ്പിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here