പെരിയ ഇരട്ടക്കൊലപാതകം; മുഖ്യ സൂത്രധാരൻ പിടിയിൽ

പെരിയ ഇരട്ടക്കൊലപാതകത്തിലെ മുഖ്യ സൂത്രധാരൻ പിടിയിൽ. ആസൂത്രികനായ ലോക്കൽ കമ്മിറ്റി അംഗമാണ് പിടിയിലായത്. പീതാംബരനാണ് കൊലപാതകം ആസുത്രണം ചെയ്തത്.
കൊലപാതകം നടന്ന ദിവസം ഇവിടെ എത്തിയ കണ്ണൂർ രജിസ്ട്രേഷനിലുള്ള ജീപ്പ് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഏഴുപേരാണ് ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ഉള്ളത്. കൊല നടന്ന സ്ഥലത്ത് നിന്ന് മൂന്ന് മൊബൈൽ ഫോണുകളും കത്തിയുടെ പിടിയും പോലീസിന് ലഭിച്ചിരുന്നു. ഇവിടെ ഡോഗ് സ്ക്വാഡും പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്ന് ലഭിച്ച വിരലടയാളം സംബന്ധിച്ച അന്വേഷണങ്ങളും പുരോഗമിക്കുകയാണ്.
Read More : പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം കണ്ണൂര് രജിസ്ട്രേഷനിലുള്ള ജീപ്പ് കേന്ദ്രീകരിച്ച്
കൊലയ്ക്ക് പിന്നിൽ സിപിഎം പ്രാദേശിക നേതൃത്വത്തിന് പങ്കുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം., ലോക്കൽ പാർട്ടി അംഗത്തിന്റെ നേതൃത്വത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ആക്രമം സംബന്ധിച്ച വൈരാഗ്യത്തിന്റെ പേരിലായിരുന്നു കൊല എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. കൊല രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണെന്നും കൊലയ്ക്ക് പിന്നിൽ സിപിഎം ആണെന്നുമാണ് എഫ്ഐആറിലുള്ളത്.
കല്യോട്ട് ഭഗവതി ക്ഷേത്രത്തിൽ കളിയാട്ട മഹോത്സവത്തിൻറെ സ്വാഗത സംഘ രൂപീകരണം കഴിഞ്ഞ് മടങ്ങും വഴിയാണ് ഇരുവരും കൊല്ലപ്പെടുന്നത്. ഈ സമയത്ത് ഈ ജീപ്പ് ഇവിടെയുണ്ടായിരുന്നു. സിപിഎമ്മിന്റെ ഒരു പ്രാദേശിക നേതാവ് ജീപ്പിൽ എത്തിയവർക്ക് ശരത് ലാലിനേയും കൃപേഷിനേയും കാണിച്ച് കൊടുത്തതായി പോലീസിന് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here