Advertisement

‘ നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ മസൂദ് അസ്ഹറെ ഞങ്ങള്‍ പിടികൂടാം’: ഇമ്രാന്‍ ഖാനോട് അമരീന്ദര്‍ സിങ്

February 19, 2019
Google News 1 minute Read

ജെയ്‌ഷെ മുഹമ്മദ് തവന്‍ മസൂദ് അസ്ഹറെ പിടികൂടാന്‍ കഴിയുന്നില്ലെങ്കില്‍ ആ കൃത്യം തങ്ങള്‍ ചെയ്യാമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. മസൂദ് അസ്ഹറെ പിടികൂടാത്ത പക്ഷം പാക്കിസ്ഥാന് വേണ്ടി അത് തങ്ങള്‍ക്ക് ചെയ്യേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പാകിസ്ഥാനല്ലെന്ന് വ്യക്തമാക്കി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയതിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു അമരീന്ദര്‍ സിങിന്റെ പ്രതികരണം.

Read more: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് തെളിവില്ല; ഇന്ത്യ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇമ്രാന്‍ ഖാന്‍

പുല്‍വാമ ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്‍ മസൂദ് അസ്ഹറാണ്. അയാള്‍ പാക്കിസ്ഥാനിലെ ബഹവര്‍പുരിലാണ് ഇപ്പോഴുള്ളത്. ഐഎസ്‌ഐയുടെ സഹായത്തോടെയായിരുന്നു അസ്ഹറിന്റെ ആക്രമണം. അവിടെ പോയി അയാളെ പിടികൂടൂ. നിങ്ങള്‍ക്ക് അത് അറിയില്ലെങ്കില്‍ തങ്ങള്‍ക്ക് അത് അറിയാം. അത് നിങ്ങള്‍ക്ക് വേണ്ടി ചെയ്യാമെന്ന് അമരീന്ദര്‍ സിങ് ട്വീറ്റ് ചെയ്തു.

കശ്മീരിലെ അശാന്തിക്ക് ഉത്തരവാദി പാക്കിസ്ഥാനല്ലെന്നും യാതാരു തെളിവുമില്ലാതെ ഇന്ത്യ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുകയണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. പാകിസ്ഥാനെ ആക്രമിച്ചാല്‍ തിരിച്ചടിക്കില്ലെന്നാണ് ഇന്ത്യ കരുതുന്നതെങ്കില്‍ അത് തെറ്റാണ്. അടിച്ചാല്‍ പാകിസ്ഥാന്‍ തിരിച്ചടിക്കുമെന്നും നിലപാട് വ്യക്തമാക്കി ഇമ്രാന്‍ ഖാന്‍ രംഗത്തു വന്നിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പാക്ക് പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണമായിരുന്നു അത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here