ലോകകപ്പ്; ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം അനിശ്ചിതത്തില്‍

2019 ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം അനിശ്ചിതത്തില്‍. ലോകകപ്പില്‍ ഇന്ത്യ പാക്ക് മത്സരം ഉപേക്ഷിക്കണമെന്ന ആവശ്യത്തെ മാനിക്കുന്നുവെന്ന് കേന്ദ്ര നിയമ വകുപ്പ് മന്ത്രി രവി ശങ്കർ പ്രസാധ്. കേന്ദ്ര സർക്കാർ നിർദേശം ലഭിച്ചാല്‍ മത്സരം ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് ബി സി സി ഐ അറിയിച്ചു.
ജൂൺ 16ന് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലാണ് ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ–പാക്കിസ്ഥാൻ മൽസരം നടക്കേണ്ടത്. എന്നാല്‍ കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനെ ആഘാളതലത്തില്‍ ഒറ്റപെടുത്തുന്നതിന്‍റെ ഭാഗമായി ലോകകപ്പിൽ പാക്കിസ്ഥാനുമായുള്ള മത്സരം ഉപേക്ഷിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിനിടെയാണ് കേന്ദ്ര നിയമ മന്ത്രിയുടെ പ്രതികരണം. വിഷയത്തില്‍ തീരുമാനം എടക്കേണ്ടത് കേന്ദ്ര സർക്കാരാണ്, പക്ഷ മത്സരം ഉപേക്ഷിക്കണമെന്ന ആവശ്യം ന്യായമണെന്നും കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാധ് പറഞു
ബി സി സി ഐ പാക്കിസ്ഥാനുമായുള്ള മത്സരം ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്ന് ക്രിക്കറ്റ് താരം ഹർഭജന്‍ സിംഗും ആവശ്യപ്പെട്ടിരുന്നു. മത്സരം ഉപേക്ഷിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശം ലഭിച്ചാല്‍ അനുസരിക്കാന്‍ തയ്യാറാണെന്ന് ബി സി സി ഐ അറിയിച്ചു. സംഭവം വിവാദമായിരിക്കെ ഫെബ്രുവരി 27നു കൂടുന്ന ഇന്‍റർനാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം വിഷയം ചർച്ച ചെയ്യാനിടയുണ്ട്. മത്സരം ഉപേക്ഷിക്കുകയാണെങ്കില്‍ ഇന്ത്യ പാക്ക് മത്സരത്തിന്‍റെ പോയിൻറ് ഇന്ത്യക്ക് നഷ്ടപെട്ടേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here