കൊച്ചിയിലെ തീപിടുത്തം; പൊലീസ് കേസെടുത്തു

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം പാരഗണ്‍ ചെരുപ്പ് കമ്പനിയില്‍ തീപിടുത്തമുണ്ടായ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് എറണാകുളം സൗത്തിലെ പാരഗണ്‍ ചെരുപ്പ് കമ്പനിയുടെ ഗോഡൗണില്‍ തീപിടുത്തമുണ്ടായത്. ആറ് നില കെട്ടിടത്തിന് പൂര്‍ണമായും തീപിടിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മറ്റ് കെട്ടിടങ്ങളിലേക്ക് തീ പിടിക്കാതിരിക്കാനുള്ള ശ്രമം ആരംഭിച്ചിരിന്നു. കെട്ടിടത്തില്‍ നിന്നും കനത്ത പുകയാണ് ഉയര്‍ന്നത്. 18 ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ രണ്ട് മണിക്കൂര്‍ പരിശ്രമിച്ചാണ് തീയണച്ചത്. അക്വസ് ഫിലിം ഫോമിങ്ങ് ഫോം ഉപയോഗിച്ചാണ് തീ അണച്ചത്.
Read more: കൊച്ചി തീപിടുത്തം; അക്വസ് ഫിലിം ഫോമിങ്ങ് ഫോം ഉപയോഗിച്ച് തീ നീയന്ത്രണ വിധേയമാക്കുന്നു
തീപിടുത്തത്തെ തുടര്‍ന്ന് റോഡ് ഗതാഗതവും മെട്രോ നിര്‍മാണ ജോലികളും നിര്‍ത്തിവെച്ചിരുന്നു. റെയില്‍ ഗതാഗതത്തെ തീപിടുത്തം ബാധിച്ചിട്ടില്ല.
കൊച്ചിയില്‍ സമീപകാലത്തുണ്ടായതില്‍വെച്ച് ഏറ്റവും വലിയ തീപിടുത്തമാണ് ഇതെന്ന് പ്രദേശവാസികള്‍ അഭിപ്രായപ്പെട്ടിരുന്നു. കെട്ടിടത്തില്‍ തീ ആളപടര്‍ന്നതിനെ തുടര്‍ന്ന് കെട്ടിടം തകരാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ നിലവില്‍ തീ നിയന്ത്രണവിധേയമായതോടെ അത്തരത്തില്‍ കനത്ത നാശനഷ്ടങ്ങളിലേക്ക് പോകുകയില്ല എന്നു തന്നെയാണ് വിലയിരുത്തപ്പെടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here