കൊച്ചി തീപിടുത്തം; അക്വസ് ഫിലിം ഫോമിങ്ങ് ഫോം ഉപയോഗിച്ച് തീ നീയന്ത്രണ വിധേയമാക്കുന്നു

എറണാകുളം സൗത്തിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയം. 18 ഫയർഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അക്വസ് ഫിലിം ഫോമിങ്ങ് ഫോം ഉപയോഗിച്ചാണ് തീ അണയ്ക്കുന്നത്.
ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് എറണാകുളം സൗത്തിലെ പാരഗൺ ചെരുപ്പ് കമ്പനിയുടെ ഗോഡൗണിൽ തീപിടുത്തമുണ്ടായത്. ആറ് നില കെട്ടിടത്തിന് പൂർണമായും തീപിടിച്ചു. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മറ്റ് കെട്ടിടങ്ങളിലേക്ക് തീ പിടിക്കാതിരിക്കാനുള്ള ശ്രമം ആരംഭിച്ചിരിന്നു. കെട്ടിടത്തിൽ നിന്നും കനത്ത പുക ഉയരുന്നുണ്ട്.
തീപിടുത്തത്തെ തുടർന്ന് റോഡ് ഗതാഗതവും മെട്രോ നിർമാണ ജോലികളും നിലവിൽ നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ റെയിൽ ഗതാഗതത്തെ തീപ്പിടിത്തം ബാധിച്ചിട്ടില്ല.
Read Also : ഡല്‍ഹി കരോള്‍ബാഗ് തീപിടുത്തം; ഹോട്ടല്‍ ഉടമ അറസ്റ്റില്‍
കൊച്ചിയിൽ സമീപകാലത്തുണ്ടായതിൽവെച്ച് ഏറ്റവും വലിയ തീപിടുത്തമാണ് ഇതെന്ന് പ്രദേശവാസികൾ അഭിപ്രായപ്പെട്ടിരുന്നു. കെട്ടിടത്തിൽ തീ ആളപടർന്നതിനെ തുടർന്ന് കെട്ടിടം തകരാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ നിലവിൽ തീ നിയന്ത്രണവിധേയമായതോടെ അത്തരത്തിൽ കനത്ത നാശനഷ്ടങ്ങളിലേക്ക് പോകുകയില്ല എന്നു തന്നെയാണ് വിലയിരുത്തപ്പെടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here