Advertisement

ഓപ്പറേഷന്‍ സിന്ദൂര്‍: പാകിസ്താനിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഖത്തര്‍ എയര്‍വെയ്സ്

4 days ago
Google News 2 minutes Read
qatar airlines suspend flights to pakistan

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്താന് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ തിരിച്ചടി നല്‍കിയതിന് പിന്നാലെ പാകിസ്താന്‍ വ്യോമാതിര്‍ത്തി അടച്ച സാഹചര്യത്തില്‍ ഖത്തര്‍ എയര്‍വേയ്സ് പാകിസ്താനിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നത് തുടരുമെന്നും എയര്‍ലൈന്‍ സമൂഹ മാധ്യമ അക്കൗണ്ടില്‍ അറിയിച്ചു. (qatar airlines suspend flights to pakistan)

അതേസമയം, തടസ്സപ്പെട്ട വിമാനങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് യാത്രക്കാര്‍ http://qatarairways.com എന്ന വെബ്സൈറ്റ് പരിശോധിക്കണമെന്നും അല്ലെങ്കില്‍ 00974 4144 5555 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.ഇന്ത്യ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് പാകിസ്ഥാന്‍ 48 മണിക്കൂര്‍ നേരത്തേക്ക് വ്യോമാതിര്‍ത്തി അടച്ചതായി പാകിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (പിസിഎഎ) വക്താവ് പറഞ്ഞു. ഇസ്ലാമാബാദ്, ലാഹോര്‍ വിമാനത്താവളങ്ങളിലെ വിമാന സര്‍വീസുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights : qatar airlines suspend flights to pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here