ഡല്‍ഹി കരോള്‍ബാഗ് തീപിടുത്തം; ഹോട്ടല്‍ ഉടമ അറസ്റ്റില്‍

ഡല്‍ഹി കരോള്‍ബാഗ് തീപിടുത്തവുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ഉടമയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഹോട്ടല്‍ ഉടമ രാഗേഷ് ഗോയല്‍ ആണ് അറസ്റ്റിലായത്. നേരെത്തെ രണ്ട് ഹോട്ടല്‍ ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സര്‍വീസ് ചെയ്യാത്ത എ സിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം.
ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ് കരോള്‍ബാഗിലെ ഹോട്ടല്‍ അര്‍പിത് പാലസില്‍ തീപിടുത്തമുണ്ടായത്. 3 മലയാളികള്‍ അടക്കം 17 പേരാണ് തീപിടുത്തത്തില്‍ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലിന്റെ ജനറല്‍ മാനേജര്‍ രാജേന്ദ്രന്‍, മാനേജര്‍ വികാസ് എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
Read more: ഡല്‍ഹി തീപിടുത്തം; ഹോട്ടല്‍ പ്രവര്‍ത്തിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെ
ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയികരുന്നു. ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതിന് 2017ല്‍ എന്‍.ഒ.സി നല്‍കിയിരുന്നുവെന്നും എന്നാല്‍ റൂഫ് ടോപ്പ് അടക്കം പ്രവര്‍ത്തിച്ചിരുന്നത് ചട്ടങ്ങള്‍ പാലിക്കാതെയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. തുടക്കത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here