എന്‍എസ്എസ് അംഗീകാരമുളള സംഘടന; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കോടിയേരി ബാലകൃഷ്ണന്‍
എന്‍ എസ് എസുമായി പാര്‍ട്ടി ചര്‍ച്ചക്ക് തയാറാണെന്ന് സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍.എസ്.എസ്. കേരളത്തില്‍ അംഗീകാരമുള്ള സംഘടനയാണ്. ആ അംഗീകാരം എപ്പോഴും സി പി എം നല്‍കുമെന്നും കോടിയേരി പറഞ്ഞു. എന്‍എസ്എസുമായി ചര്‍ച്ചക്ക് മുന്‍കൈയ്യെടുക്കുന്നതില്‍ ദുരഭിമാനമില്ല.
ആവശ്യമെങ്കില്‍ സിപിഎം മുന്‍കയ്യെടുത്ത് അങ്ങോട്ടുപോയി ചര്‍ച്ച നടത്തുമെന്നും കോടിയേരി വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന എന്‍എസ്എസിനെ അനുനയിപ്പിക്കാനുള്ള നീക്കം സിപിഎമ്മിന്റെ ഭാഗത്തുനിന്നുമുണ്ടാകുമെന്ന സൂചനയായിരുന്നു കോടിയേരിയുടെ വാക്കുകള്‍. നേരത്തെ എന്‍എസ്എസിലെ ബഹുഭൂരിഭാഗം ആളുകളും ഇടതുപക്ഷത്തോടൊപ്പമാണെന്നും എന്‍എസ്എസിനോട് സഹകരിക്കാന്‍ തയ്യാറാണെന്നുമറിയിച്ച് കോടിയേരി രംഗത്തുവന്നിരുന്നെങ്കിലും ഇതിനോട് രൂക്ഷമായ ഭാഷയിലായിരുന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രതികരണം.
സമയം പോലെ പറ്റിക്കൂടി നിന്ന് എന്തെങ്കിലും നേടുന്ന സംസ്‌ക്കാരമല്ല എന്‍.എസ്.എസിനുള്ളതെന്ന് ആഞ്ഞടിച്ച സുകുമാരന്‍ നായര്‍ എന്‍എസ്എസ് പറഞ്ഞാല്‍ നായന്‍മാരാരും കേള്‍ക്കില്ലെന്ന് മുമ്പ് പറഞ്ഞിട്ടുള്ളവരുടെ അവസ്ഥ ഇന്ന് എന്താണെന്നുള്ളത് കോടിയേരി ഓര്‍ക്കുന്നത് നല്ലതാണെന്നും വ്യക്തമാക്കിയിരുന്നു. എന്‍എസ്എസ് നേതൃത്വത്തിന് സര്‍ക്കാരിനോട് വിപ്രതിപത്തി ഉണ്ടെന്നുള്ളത് പല തവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാലിത് സ്വാര്‍ത്ഥപരമല്ല.വിശ്വാസസംരക്ഷണത്തിന്റെ പേരില്‍ മാത്രമാണ്.
ഇക്കാര്യത്തില്‍ എന്‍എസ്എസിനെ ശത്രുപക്ഷത്തായാണ് കാണുന്നതെങ്കില്‍ എന്‍എസ്എസ് വിശ്വാസികളോടൊപ്പം സമാധാനപരമായി നേരിടുക തന്നെ ചെയ്യുമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു. എന്‍എസ്എസ് നേതൃത്വത്തിന് സര്‍ക്കാരിനോട് വിപ്രതിപത്തി ഉണ്ടെന്നുള്ളത് പല തവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാലിത് സ്വാര്‍ത്ഥപരമല്ല.വിശ്വാസസംരക്ഷണത്തിന്റെ പേരില്‍ മാത്രമാണ്. ഇക്കാര്യത്തില്‍ എന്‍എസ്എസിനെ ശത്രുപക്ഷത്തായാണ് കാണുന്നതെങ്കില്‍ എന്‍എസ്എസ് വിശ്വാസികളോടൊപ്പം സമാധാനപരമായി നേരിടുക തന്നെ ചെയ്യുമെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here