ഷോപ്പിംഗ് മാളില്‍ പുലി കയറി; ഭീതിയോടെ പരിസരവാസികള്‍

മഹാരാഷ്ട്രയില്‍ ഷോപ്പിങ് മാളിനുള്ളില്‍ പുലി കയറി. താനെയിലെ കൊറും മാളിലാണ് സംഭവം. മാളിനു പുറത്തു സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകളിലാണ് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ പുലിയുടെ ചിത്രം പതിഞ്ഞത്. എന്നാല്‍ എവിടെ നിന്നാണ് പുലി വന്നതെന്നോ എങ്ങോട്ടാണ് പോയെന്നോ വ്യക്തമല്ല. പുലിയുടെ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടയുടനെ മാള്‍ അടച്ചു. തുടര്‍ന്ന് വനംവകുപ്പ് അധികൃതരെത്തി പ്രദേശത്ത് പുലിയ്ക്കായി തിരച്ചില്‍ ആരംഭിച്ചെങ്കിലും ഇതുവരെയും കണ്ടെത്താനായിട്ടില്ല.
Watch: A leopard entered a Mall in Thane, early morning. pic.twitter.com/Avm07Ha2fc
— Singh Varun (@singhvarun) 20 February 2019
മാളിന്റെ മതില്‍ ചാടിക്കടന്നാണ് പുലി മാളിനുള്ളില്‍ കയറിയതെന്നാണ് കരുതുന്നത്. പുലി പോയ വഴി കണ്ടു പിടിക്കാന്‍ സമീപത്തെ വഴികളിലെയും വീടുകള്‍ക്കു മുമ്പിലെയും സിസിടിവി ക്യാമറകളും അധികൃതര്‍ പരിശോധിച്ചു വരുകയാണ്.തൊട്ടു സമീപത്തുള്ള ജനവാസ പ്രദേശത്തേക്കാണ് പുലി പോകാന്‍ സാധ്യതയെന്നാണ് വനംവകുപ്പ് അധികൃതര്‍ നല്‍കുന്ന സൂചന. ഇതോടെ പ്രദേശവാസികള്‍ കൂടുതല്‍ ഭയചകിതരായിരിക്കുകയാണ്. മാളിനുള്ളിലൂടെ പുലി നടക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും അതിവേഗം പ്രചരിക്കുന്നുണ്ട്. വനംവകുപ്പിനൊപ്പം ദുരന്തനിവാരണ സേനയും സ്ഥലത്ത് പുലിയ്ക്കായുള്ള തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here