കൊൽക്കത്ത പൊലീസ് കമ്മീഷ്ണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ തടഞ്ഞതിനെതിരെ നൽകിയ ഹർജി ഇന്ന് പരിഗണിക്കും

ശാരദാ ചിട്ടിതട്ടിപ്പ് കേസിൽ കൊൽക്കത്ത പൊലീസ് കമ്മീഷ്ണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ തടഞ്ഞതിനെതിരെ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസിൻറെ നടപടിയിൽ ഇടപെട്ടത് കോടതിയലക്ഷ്യമാണെന്നാണ് ഹർജിയിലെ വാദം.
നേരത്തെ കേസ് പരിഗണിച്ച കോടതി പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി മലയ് കുമാർ, ഡിജിപി വീരേന്ദ്ര, കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാർ എന്നിവരോട് മറുപടി സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെട്ടിരുന്നു. കോടതിയലക്ഷ്യ നടപടികൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്ന സത്യവാങ്മൂലം മൂവരും കഴിഞ്ഞ കോടതിയിൽ സമർപ്പിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗെഗോയി, ജസ്റ്റിസുമാരായ ദീപക് ഗുപ്ത,സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here