Advertisement

കേരളത്തോട് മമത സൂക്ഷിക്കുന്ന രാജ്യങ്ങളുണ്ട്, കേന്ദ്ര സർക്കാരിന്റെ മുട്ടാപ്പോക്ക് നയം കാരണമാണ് അവ നഷ്ടപ്പെട്ടത്; മുഖ്യമന്ത്രി

February 20, 2019
Google News 0 minutes Read
pinarayi vijayan

കേരളത്തോട് മമത സൂക്ഷിക്കുന്ന രാജ്യങ്ങളുണ്ട്, കേന്ദ്ര സർക്കാരിന്റെ മുട്ടാപ്പോക്ക് നയം കാരണമാണ് അവ നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെയ്ഫ് കേരള പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തിൽ കേന്ദ്രം നമ്മെ ചതിച്ചു.. നാടിനെ വീണ്ടെടുക്കേണ്ട സമയത്ത്  യു.എഇ സഹായം തട്ടി കളഞ്ഞു. ആ സഹായം ലഭിച്ചിരുന്നെങ്കിൽ പല രാജ്യത്ത് നിന്നും സഹായം ഉണ്ടാകുമായിരുന്നു.  യു എ ഇ യുടെ ഹൃദയത്തിലാണ് കേരളം ജനങ്ങളുടെ പിന്തുണ സർക്കാരിനെ കൂടുതൽ ശക്തരാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ പുനർനിർമാണവുമായി മുന്നോട്ട് പോകും. ഒരു ദുരന്തത്തിനും പ്രളയത്തിനും തകർക്കാനാകാത്ത കേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ ആയിരം ദിവസത്തെ കുറിച്ച് നാടിന്റെ വിലയിരുത്തലാണ് വേണ്ടതെന്ന മുഖവുരയോടെയാണ് പിണറായി വിജയന്‍ സംസാരിച്ച് തുടങ്ങിയത്. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറി കഴിഞ്ഞു. 1000 ദിവസങ്ങൾക്ക് മുമ്പ് കേട്ട അഴിമതി കഥകൾ ഇന്ന് കേൾക്കുന്നില്ല. അഴിമതി പൂർണമായി ഇല്ലാതായിട്ടില്ല. സർക്കാർ ഉദ്യോഗസ്ഥരിലെ ചെറിയ വിഭാഗത്തിന് പണ്ടേ ശീലിച്ച ശീലം ഒഴിവാക്കാൻ കഴിയുന്നില്ല. അത് പൂർണമായി ഒഴിവാക്കണം. അഴിമതിയോട് വിട്ട് വീഴ്ച്ച ചെയ്യാത്ത സർക്കാരാണ് എന്ന ബോധം അവർക്ക് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു

ആയിരം ദിവസം കഴിഞ്ഞപ്പോള്‍ നമ്മുടെ സംസ്ഥാനത്ത് ചിലതൊക്കെ നടക്കുമെന്ന് പൊതുവിൽ ബോധ്യം വന്നിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ പദ്ധതികൾ പൂർത്തിയാക്കാൻ സാധിക്കുന്നുണ്ട്. ഗെയില്‍ പൈപ്പ് ലൈൻ സാധ്യമാകില്ലെന്ന് പലരും കരുതിയിരുന്നു. എന്നാല്‍ ഒരാഴ്ച്ച കഴിഞ്ഞാൽ ഗെയില്‍ നാടിന് സമർപ്പിക്കാൻ പോകുകയാണ്.  എൻ.എച്ച്. പാതയുമായി ബന്ധപ്പെട്ട കടമ്പകളെല്ലാം തീരുകയാണ്. ഉടനെ പൂർണതോതിൽ നിർമാണം ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കോവളം മുതൽ ബേക്കൽ വരെയുള്ള ജലപാത ഒന്നാം ഘട്ടം 2020ൽ പൂർത്തിയാകും. രാജ്യത്തിന്റെ പ്രധാനപ്പെട്ട എയർപോർട്ടായി മാറാൻ സാധ്യതയുള്ളതാണ് കണ്ണൂർ എയർ പോർട്ട്. ശബരിമലയിൽ വരുന്ന തീർത്ഥാടകർക്കായി എയർപോർട്ട് വേണമെന്ന ആവശ്യത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ.

തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞിരുന്ന വികസനം നടപ്പിലാക്കാൻ സർക്കാരിന് കഴിഞ്ഞു. സർക്കാരിന്റെ നയം സർവ്വതല സ്പർശിയായ വികസനമാണ്. ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്. മൂന്ന് ലക്ഷത്തി നാൽപ്പത്തിയൊന്നായിരത്തിലധികം കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ വർധിച്ചു. ഹരിത കേരള മിഷന്റെ ഭാഗമായി ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാനുള്ള നടപടി സർക്കാർ സ്വീകരിച്ചതിന്റെ ഫലമായി കേരളം സ്വയം പര്യാപ്തയുടെ വക്കോളമെത്തി. പ്രളയം വന്നിലായിരുന്നെങ്കിൽ ആ നേട്ടം കൈവരിച്ചേനെയെന്നും അധികം വൈകാതെ ആ നേട്ടം കേരളം കൈവരിക്കുമെന്നും ജനങ്ങളുടെ പിന്തുണ സർക്കാരിനെ കൂടുതൽ ശക്തരാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here