എടിഎം തട്ടിപ്പുകേസുകളിലെ പ്രതികളിലൊരാള്‍ പൊലീസ് പിടിയില്‍

എടിഎം തട്ടിപ്പുകേസുകളിലെ പ്രതികളിലൊരാള്‍ പൊലീസ് പിടിയില്‍. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ടൗണ്‍ സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത എടിഎം തട്ടിപ്പുകേസിലെ പ്രതിയായ ഹരിയാന മേവട്ട് ജില്ലയിലെ മുണ്ടേട്ട സ്വദേശി വാജിദ് ഖാന്‍(28) ആണ് അറസ്റ്റിലായത്. ഇയാള്‍ ഇപ്പോള്‍ ഡല്‍ഹി സത്പടി സൗത്തില്‍ ആണ് താമസിക്കുന്നത്. ഇവിടെ നിന്നുമാണ് അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ എ.ജെ ബാബുവിന്റെ മേല്‍നോട്ടത്തില്‍ ഉള്‍പ്പെട്ട സംഘം സാഹസികമായാണ് വാജിദ് ഖാനെ പിടികൂടിയത്. എ.ടി.എം മോഷണം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് കുപ്രസിദ്ധമായ ഹരിയാനയിലെ മേവട്ട് ജില്ലയിലെ മുന്തേട്ട ഗ്രാമത്തില്‍ നിന്നുള്ളയാളാണ് വാജിദ് ഖാന്‍. ഗ്രാമത്തിലെത്തിയ അന്വേഷണ സംഘം പിനാന്‍ഗ്വാ പോലീസിന്റെ സഹായത്തോടെ വീടുകളില്‍ റെയ്ഡ് നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.
Read More: പാലക്കാട് എടിഎം മോഷണശ്രമം; പത്തൊമ്പതുകാരന്‍ പിടിയില്‍
തുടര്‍ന്ന് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാജിദ് ഖാന്‍ പിടിയിലായത്. അറസ്റ്റ് ചെയ്തപ്പോള്‍ ബഹളം വെച്ച് ആളെകൂട്ടിയ പ്രതിയെ തന്ത്രപരമായി പോലീസ് മൊഹറോളി സ്‌റ്റേഷനിലേക്ക് മാറ്റി. പിന്നീട് ഇവിടെ നിന്ന് കൂടുതല്‍ സംഘം പോലീസ് എത്തിയാണ് ഉദ്യോഗസ്ഥരെ ആള്‍ക്കൂട്ടത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്.
നേരത്തെ എടിഎം മെഷീന്‍ മോഷണം പോയ സംഭവത്തില്‍ മേവട്ട് ഗ്രാമത്തില്‍ റെയ്ഡ് നടത്താനെത്തിയ പിന്‍വാല പോലീസും പ്രതികളും നമ്മില്‍ വെടിവയ്പ്പുണ്ടായിരുന്നു. ടൗണ്‍ സി.ഐ ഉമേഷ്,മുഹമ്മദ് സബീര്‍,ജയചന്ദ്രന്‍,റിജേഷ്,പ്രമോദ്, സജിന്‍കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികള്‍ പ്രധാനമായും ദേശസാത്കൃത ബാങ്കുകള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here