എൽഡിഎഫിന്റെ വടക്കൻ മേഖല കേരള സംരക്ഷണ യാത്ര കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന എൽഡിഎഫിന്റെ വടക്കൻ മേഖല കേരള സംരക്ഷണ യാത്ര കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു. എൽഡിഎഫ് ജില്ലാ നേതാക്കൾ അടിവാരത്ത് നിന്ന് സ്വീകരിച്ച് മുക്കത്ത് ആദ്യ പൊതു സ്വീകരണം നൽകി. വനിതകൾ ഉൾപ്പെടെ നിരവധി എൽഡിഎഫ് പ്രവർത്തകർ പ്രകടനമായെത്തി യാത്രയെ വേദിയിലേക്ക് ആനയിച്ചു.
കേരള സംരക്ഷണ യാത്രയെ മാധ്യമങ്ങൾ പരിണിക്കുന്നില്ലെന്ന് ജാഥാംഗമായ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി.ഗോവിന്ദൻ കുറ്റപ്പെടുത്തി. എന്നാൽ അത് കാര്യമാക്കുന്നില്ലെന്നും മാധ്യമങ്ങൾ പറയുന്ന അജണ്ടയുമായല്ല ജാഥ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുടെ സർവോന്മുഖമായ വികസനത്തിന് സർക്കാർ തയാറായപ്പോൾ അവിടെ വരേണ്ടിയിരുന്ന വിശ്വാസികളെ തടയുകയാണ് ബി.ജെ.പി ചെയ്തതെന്ന് ജാഥാ ക്യാപ്റ്റൻ കാനം രാജേന്ദ്രൻ പറഞ്ഞു.
Read Also : കേരള സംരക്ഷണ യാത്രക്ക് ഇന്ന് തുടക്കം
കൊടുവള്ളി,ബാലുശ്ശേരി എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷം പേരാമ്പ്രയിൽ ഇന്നത്തെ പര്യടനം അവസാനിപ്പിക്കും. വെള്ളിയാഴ്ച കല്ലാച്ചി, ആയഞ്ചേരി, വടകര, കൊയിലാണ്ടി എന്നീ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. ശനിയാഴ്ച ചേളന്നൂര്‍, പുവ്വാട്ടുപറമ്പ്, രാമനാട്ടുകര എന്നീ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകീട്ട് മുതലക്കുളം മൈതാനിയില്‍ ബഹുജന റാലിയോടെ ജില്ലയിലെ പര്യടനം സമാപിക്കും.’ബിജെപി സര്‍ക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എൽഡിഎഫിന്റെ തെക്കൻ വടക്കൻ ജാഥകൾ പുരോഗമിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here