തെളിവുണ്ടെങ്കിൽ അന്വേഷണ ഏജൻസിയെ അറിയിക്കണം; ശരത് ലാലിന്റെ അച്ഛനോട് കോടിയേരി
പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പാര്‍ട്ടിയ്ക്ക് എതിരെ രംഗത്ത് എത്തിയ ശരത് ലാലിന്റെ അച്ഛനെ തള്ളി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയ്ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും ഉദുമ എംഎല്‍എയ്ക്ക് കൊലയില്‍ പങ്കുണ്ടെന്നുമാണ് ശരത് ലാലിന്റെ അച്ഛന്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമാക്കിയത്. തെളിവുണ്ടെങ്കില്‍ അന്വേഷണ സംഘത്തിനാണ് നല്‍കേണ്ടതെന്നും അല്ലാതെ മാധ്യമങ്ങള്‍ക്കല്ലെന്നുമാണ് കോടിയേരി പറഞ്ഞത്.
‘പെരിയയിലെ കൊലപാതകം അതിദാരുണം’; കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ റവന്യുമന്ത്രി സന്ദര്‍ശനം നടത്തി
പ്രതി പീതാംബരനാണെങ്കിലും പാര്‍ട്ടി പറയാതെ പീതാംബരന്‍ അത് ചെയ്യില്ലെന്നാണ് ശരത് ലാലിന്റെ അച്ഛന്‍ വ്യക്തമാക്കുന്നത്. സി ബി ഐ കേസ് അന്വേഷിക്കണമെങ്കിൽ കേരള പോലീസിനെ പിരിച്ചുവിടണോ എന്നും കോടിയേരി ചോദിച്ചു. കൊലപാതകത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് പിന്തുണയില്ലെന്ന പാര്‍ട്ടിയുടെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടേക്കും
അതെ സമയം കൊലപാതത്തിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടേക്കുമെന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. സിബിഐയ്ക്ക് അന്വേഷണ ചുമതല കൈമാറണമെന്ന ആവശ്യം മുറുകുന്നതിനിടെയാണ് നീക്കം. അതേസമയം കേസില്‍ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും. രണ്ട് പേരാണ് കേസില്‍ ഇതിനോടകം അറസ്റ്റിലായിരിക്കുന്നത്. ഇന്നലെ രാത്രിയോടെ ഏച്ചിലടുക്കം സ്വദേശി സജി ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇവരെ കൂടാതെ അഞ്ച് പേര്‍ കേസിന്‍ പോലീസിന്റെ കസ്റ്റഡിയില്‍ ഉണ്ട്. കൊലപാതകത്തില്‍ പങ്കാളിത്തം ഉറപ്പിക്കുന്ന മുറയ്ക്ക് അറസ്റ്റ് ചെയ്യുമെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here