Advertisement

മഹാരാഷ്ട്രയിലെ ഷോപ്പിങ്ങ് മാളില്‍ കയറിയ പുലിയെ വനം വകുപ്പ് പിടികൂടി

February 21, 2019
3 minutes Read

മഹാരാഷ്ട്രയിലെ കൊറും മാളിൽ കയറിയ പുലിയെ വനംവകുപ്പ് അധികൃതർ കണ്ടെത്തി. സമീപത്തുള്ള വസന്ത് വിഹാർ റെസിഡൻഷ്യൽ പ്രദേശത്തേയ്ക്കാണ് പുലി ഇറങ്ങിപ്പോയത്. താനെ കാഡ്ബറി ജം​ഗ്ഷനിലെ ഹോട്ടൽ സത്കാർ റസിഡൻസിയുടെ ബേസ്മെന്റിൽ നിന്നാണ് പുലിയെ വനംവകുപ്പ് അധികൃതർ പിടികൂടിയത്.

മയക്കുവെടി വെച്ച് പുലിയെ കെണിയിലാക്കുകയായിരുന്നു. ബോറിവ്ലി സജ്ഞയ് ​ഗാന്ധി നാഷണൽ പാർക്കിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ അവിടെ നിന്നാകാം പുലി മാളിനുള്ളിൽ കയറിയതെന്ന് കരുതപ്പെടുന്നു. മാളിനുള്ളിലെ സിസിടിവി ക്യാമറകളിലാണ് പുലി മാളിനുള്ളിൽ നടക്കുന്ന ദൃശ്യങ്ങൾ കണ്ടത് എന്നാൽ പിന്നീട് പുലി എങ്ങോട്ട് പോയെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. അഞ്ച് മണിക്കൂർ നീണ്ടുനിന്ന തെരച്ചിലിന് ശേഷമാണ് പുലിയെ വനംവകുപ്പ് അധികൃതർ പിടികൂടിയത്.

Read More: ഷോപ്പിംഗ് മാളില്‍ പുലി കയറി; ഭീതിയോടെ പരിസരവാസികള്‍

മാളിന്റെ മതില്‍ ചാടിക്കടന്നാണ് പുലി മാളിനുള്ളില്‍ കയറിയതെന്നാണ് കരുതുന്നത്. പുലി പോയ വഴി കണ്ടു പിടിക്കാന്‍ സമീപത്തെ വഴികളിലെയും വീടുകള്‍ക്കു മുമ്പിലെയും സിസിടിവി ക്യാമറകളും അധികൃതര്‍ പരിശോധിച്ചു വരുകയാണ്.

Read Moreവിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗില്‍ നിന്നും പുലിക്കുട്ടിയെ പിടികൂടി

തൊട്ടു സമീപത്തുള്ള ജനവാസ പ്രദേശത്തേക്കാണ് പുലി പോകാന്‍ സാധ്യതയെന്നാണ് വനംവകുപ്പ് അധികൃതര്‍ നല്‍കുന്ന സൂചന. ഇതോടെ പ്രദേശവാസികള്‍ കൂടുതല്‍ ഭയചകിതരായിരിക്കുകയാണ്. മാളിനുള്ളിലൂടെ പുലി നടക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും അതിവേഗം പ്രചരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top