ബംഗ്ലാദേശിൽ വൻ തീപിടുത്തം; 70 മരണം

ബംഗ്ലാദേശിലെ ധാക്കയിൽ തീപിടുത്തം. 70 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. ഹാസി വാഹിദ് മാൻഷൻ എന്ന നാല് നില കെട്ടിടത്തിലെ ഏറ്റവും താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന കെമിക്കൽ വെയർഹൗസിലാണ് തീപിടുത്തമുണ്ടായത്.
ചൗക്ബസാറിലെ മുസ്ലീം പള്ളിക്ക് പിന്നിൽ സ്ഥിതി ചെയ്തിരുന്ന കെട്ടിടത്തിലെ തീ വളരെ പെട്ടെന്ന് തന്നെ അടുത്ത കെട്ടിടങ്ങളിലേക്കും പടർന്നുപിടിച്ചു. 37 യൂണിറ്റ് അഗ്നിശമന യൂണിറ്റുകളെത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നത്. ഇടുങ്ങിയ വഴി ഫയർ എഞ്ചിനുകൾ പ്രദേശത്ത് എത്തുന്നതിന് ഭീഷണിയായി.

Firefighters work at the scene of a fire that broke out at a chemical warehouse in Dhaka, Bangladesh February 21, 2019. REUTERS/Mohammad Ponir Hossain
Read Also : കൊച്ചിയിലെ തീപിടുത്തം; പൊലീസ് കേസെടുത്തു
കെട്ടിടത്തിൽ കുടുങ്ങി കിടന്നവർക്ക് പുറമെ തൊട്ടടുത്ത ഭക്ഷണശാലയിൽ എത്തിയവരും, വിവാഹ സംഘത്തിലെ കുറച്ചു പേരും മരിച്ചവരിൽ ഉൾപ്പെടും. തീ പടർന്നതിനെ തുടർന്ന് നിരവധി പേർ കെട്ടിടത്തിൽ നിന്നും എടുത്തു ചാടിയതും മരണസംഖ്യ ഉയർത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here