Advertisement

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അദാനിയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ മരിച്ചത് 1000 കുട്ടികൾ

February 21, 2019
2 minutes Read

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അദാനിയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ മരിച്ചത് 1000 കുട്ടികൾ. ഗുജറാത്തിലെ കച്ചിൽ അദാനി ഫൗണ്ടേഷന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ജനറൽ ആശുപത്രിയിലാണ് ഇത്രയധികം കുട്ടികൾ മരിച്ചിരിക്കുന്നത്. ഗുജറാത്ത് സർക്കാരാണ് ഇക്കാര്യം അസംബ്ലിയിൽ പറഞ്ഞത്.

ചോദ്യോത്തര വേളയിൽ കോൺഗ്രസിന്റെ സന്തോക്‌ബെൻ അരീത്യ എഴുതി നൽകിയ ചോദ്യത്തിന് ഉത്തരമായാണ് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 1018 കുട്ടികൾ മരിച്ചുവെന്നാണ് ചോദ്യത്തിന് ഉത്തരമായി അദ്ദേഹം എഴുതി നൽകിയ മറുപടി.

Nithin Patel

Read Also : അദാനിക്കും അമ്പാനിക്കും നോട്ട് നിരോധനത്തെ കുറിച്ച് നേരത്തെ അറിയാമായിരുന്നു; നിർണ്ണായക വെളിപ്പെടുത്തൽ; വീഡിയോ

2014-15 വർഷത്തിൽ 188 കുട്ടികളും, 2015-16 വർഷത്തിൽ 187 കുട്ടികളും, 2016-17ൽ 208 കുട്ടികളും, 2017-18ൽ 159 കുട്ടികളും, 2018-19ൽ (ഇതുവരെ) 159 കുട്ടികളുമാണ് മരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഈ മരണങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിനായി പ്രത്യേക സമിതിക്ക് രൂപം കൊടുത്തതായും പട്ടേൽ വ്യക്തമാക്കി.

Read Also : അട്ടപ്പാടി ശിശുമരണം; അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ് (’24’ ഇംപാക്ട്)

പ്രീമെച്വർ ബേബികളിൽ ഉടലെടുക്കുന്ന സങ്കീർണതകൾ, വിവിധ അണുബാധകൾ, ശ്വസന പ്രശ്‌നങ്ങൾ, ബർത്ത് അസ്ഫിക്‌സിയ എന്നിവ മൂലമാണ് മരണങ്ങൾ സംഭവിച്ചിരിക്കുന്നതെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top