അട്ടപ്പാടി ശിശുമരണം; അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ് (’24’ ഇംപാക്ട്)

അട്ടപ്പാടിയിലെ ശിശുമരണത്തില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്. ഡിസംബര്‍ 31 ന് മന്ത്രിയുടെ സാന്നിധ്യത്തില്‍ അട്ടപ്പാടിയില്‍ യോഗം ചേരും. ആരോഗ്യ ഡയറക്ടറോട് സര്‍ക്കാര്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ യൂണിസെഫ് വിദഗ്ധ സംഘം അന്വേഷിക്കും. ഗര്‍ഭിണിയായ സ്ത്രീയ്ക്ക് ആവശ്യമായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് നെല്ലിപ്പതി ഊരില്‍ നവജാത ശിശു മരിച്ച വാര്‍ ’24’ ഇന്ന് രാവിലെ പുറത്തുവിട്ടിരുന്നു. ഈ വാര്‍ത്തയെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍.
Read More: ‘മനിതി’ സംഘം നാളെ ശബരിമല സന്ദര്‍ശിക്കും; യാത്രാ ദൃശ്യങ്ങള്‍ ’24’ ന്
നെല്ലിപ്പതി ഊരിലെ രങ്കമ്മ പഴനിസ്വാമി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. അമ്മയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ചികിത്സിക്കാൻ ഡോക്ടർമാർ ഇല്ലായിരുന്നുവെന്ന് മരിച്ച കുഞ്ഞിന്റെ അച്ഛൻ പളനിസ്വാമി 24 നോട് പറഞ്ഞു. സംഭവസമയത്ത് ചികിത്സിക്കാൻ നഴ്‌സുമാർ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും പളനിസ്വാമി പറഞ്ഞു.
Read More: ‘രാജ്യം വിട്ടു പോവുക’; ബിജെപി ഐടി സെല്‍ വിഭാഗത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു
ഇക്കഴിഞ്ഞ പത്തൊൻപതാം തീയതിയാണ് രങ്കമ്മയെ കോട്ടത്തറ ഗവ. ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച വൈകീട്ട് പ്രസവവേദന തുടങ്ങി. എന്നാൽ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിൽ ഡോക്ടർമാരില്ലാത്തതിനാൽ രങ്കമ്മയെ ആനക്കട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നു. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതു കൊണ്ടാണ് കുഞ്ഞ് മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.
Read More: സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ കേരളം ഒന്നാമത്
ഗൈനക്കോളജി വിഭാഗത്തിലെ ഒരു ഡോക്ടർ അവധിയിലാണ്. മറ്റൊരാൾ ഒരു പരിശീലന പരിപാടിയിൽ പങ്കെടുക്കാനായി പോയതാണ്. പകരം ഡോക്ടർമാരെ നിയോഗിച്ചിട്ടുമില്ല. കുഞ്ഞ് മരിച്ചത് കഴുത്തിൽ പൊക്കിൾക്കൊടി കുരുങ്ങിയിട്ടാണെന്നാണ് ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രി അധികൃതരുടെ വിശദീകരണം. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് അട്ടപ്പാടിയിലെ ആദിവാസി സമൂഹം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here