യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് ക്വട്ടേഷന്‍ സംഘമല്ലെന്ന് പൊലീസ്

പെരിയ ഇരട്ടക്കൊലപാതകത്തില്‍ വാദങ്ങള്‍ തള്ളി പൊലീസ്. കൊല നടത്തിയത് ക്വട്ടേഷന്‍ സംഘമല്ലെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് കസ്റ്റഡിയിലുള്ള സിപിഐഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരനും സജി ജോര്‍ജും സുഹൃത്തുക്കളാണ്. പ്രതികളില്‍ ഭൂരിഭാഗവും കല്ല്യാട്ടിന് സമീപമുള്ളവരാണ്. സംഘത്തില്‍ കാസര്‍ഗോഡിന് പുറത്തു നിന്നുള്ളവരില്ലെന്നും പൊലീസ് പറയുന്നു. അതേസമയം, കേസില്‍ പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. 5 പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. എസ് പി ഓഫീസില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ശാസ്ത്രീയ തെളിവ് ശേഖരണം മാത്രമാണ് ബാക്കിയുള്ളത്.
Read more: പെരിയ ഇരട്ടക്കൊലപാതകം; സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്
അതിനിടെ പൊലീസ് അറസ്റ്റ് ചെയ്ത സജി ജോര്‍ജിനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സജി കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തെന്നും ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമാണെന്നും കാണിച്ചാണ് പ്രോസിക്യൂഷന്‍ സജിയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടത്. ഇന്നലെ രാത്രിയോടെയാണ് ഏച്ചിലടുക്കം സ്വദേശി സജി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊലയാളിസംഘം സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറായിരുന്നു സജി ജോര്‍ജ് എന്നാണ് അന്വേഷണസംഘം പറയുന്നത്. സിപിഎം ലോക്കല്‍ സെക്രട്ടറി പീതാംബരനാണ് കേസില്‍ ആദ്യം അറസ്റ്റിലാകുന്നത്. സജിയും പീതാംബരനും തമ്മില്‍ അടുപ്പമുള്ളവരാണെന്നും പൊലീസ് പറയുന്നു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റേയും, കൃപേഷിന്റേയും കൊലയ്ക്ക് പിന്നാലെ പൊലീസ് പീതാംബരനേയും, സജി ജോര്‍ജ്ജിനേയും കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇന്നലെയാണ് സജി ജോര്‍ജ്ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ രണ്ട് പേരാണ് ഇതിനോടകം പൊലീസ് കസ്റ്റഡിയില്‍ ആയിരിക്കുന്നത്. അതേസമയം, കേസ് ക്രൈം ബ്രാഞ്ചിന് വിട്ടേക്കുമെന്നാണ് സൂചന. സിബിഐയ്ക്ക് അന്വേഷണ ചുമതല കൈമാറണമെന്ന ആവശ്യം മുറുകുന്നതിനിടെയാണ് നീക്കം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here