Advertisement

വയനാട്ടിൽ വൻ കുഴൽപ്പണ വേട്ട

February 21, 2019
1 minute Read
money 100 crore money cinema producer included

വയനാട് മുത്തങ്ങയിൽ വന് കുഴൽപ്പണവേട്ട.മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന യുവാക്കളിൽ നിന്ന് 37 ലക്ഷം രൂപയുടെ കുഴൽപ്പണമാണ് പിടിച്ചെടുത്തത്.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കുന്ദമംഗലം സ്വദേശികളെ പോലീസ് കസ്റ്റഡിയിലെടുത്തു

ഇന്ന് പുലർച്ചെ മുത്തങ്ങ ചെക്‌പോസ്റ്റിൽ നടത്തിയ വാഹനപരിശോധനക്കിടെയാണ് കോഴിക്കോട് കുന്ദമംഗലം സ്വദേശികളായ മുഹമ്മദ് നവാസും മുഹമ്മദ് ഷികിലും സഞ്ചരിച്ചിരുന്ന ലേയ്‌ലാന്റ് ലോറിയിൽ നിന്ന് 37 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടിയത്.മൈസൂരിൽ നിന്ന് കോഴിക്കോടേയ്ക്ക് പണം കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.ലോറിയുടെ ഡ്രൈവർക്യാബിന് മുകളിൽ ടാർപായകൊണ്ട് മൂടിയ നിലയിലായിരുന്നു പണം.

Read Also : വയനാട്ടിൽ സ്‌കൂൾ വിദ്യാർത്ഥികളെ പീഡിപ്പിച്ച പാസ്റ്റർ അറസ്റ്റിൽ

മുത്തങ്ങ സിഐ മുത്തങ്ങ ചെക്ക് പോസ്റ്റിൽ ഈ മാസം നടക്കുന്ന രണ്ടാമത്തെ കുഴൽപ്പണ വേട്ടയാണിത്.കഴിഞ്ഞ 12ന് 19 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടിയിരുന്നു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top