Advertisement

ശബരിമല ഹർത്താൽ; സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 990 കേസുകൾ

February 22, 2019
Google News 1 minute Read

ശബരിമല ഹർത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 990 കേസുകൾ. 32270 പേർ പ്രതികളാണ്. വിവിധ അക്രമങ്ങളിൽ 150 പൊലീസുകാർക്ക് പരുക്കേറ്റിട്ടുണ്ട്.

11 സർക്കാർ ഉദ്യോഗസ്ഥരടക്കം 152 പേർക്ക് പരുക്കേറ്റിട്ടുണ്ട്. 38.52 ലക്ഷം രൂപയുടെ പൊതുമുതൽ നഷ്ടം സംഭവിച്ചിട്ടുണ്ട്. 6.45 ലക്ഷം രൂപയുടെ സ്വകാര്യ വസ്തുക്കൾ നശിപ്പിച്ചു. കെഎസ്ആർടിസിക്ക് മൂന്നുകോടി രൂപയുടെ നഷ്ടം ഉണ്ടായി. ശബരിമല കർമസമിതി ഭാരവാഹികളിൽ നിന്ന് നഷ്ടം ഈടാക്കണം

ശബരിമല ആക്രമങ്ങൾ സംബന്ധിച്ച് നഷ്ടത്തിന്റെ കണക്കുകൾ സർക്കാർ റിപ്പോർട്ടിലാണ് ഉള്ളത്. റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്.

Read Also : ഹർത്താൽ ശബരിമലയെ ബാധിച്ചില്ല

വ്യാപക ആക്രമങ്ങളാണ് ഹർത്താലിൽ റിപ്പോർട്ട് ചെയ്തത്. കണ്ണൂരിൽ ഹർത്താൽ അനുകൂലികൾ കടകൾ അടിച്ച് തകർത്തു. കോഴിക്കോട് വിവിധ ഇടങ്ങളിൽ റോഡുകൾ ഉപരോധിക്കുന്നു. ബസുകൾക്ക് നേരെ കല്ലേറുമുണ്ടായി. കഎസ്ആർടിസിയും പ്രൈവറ്റ് ബസ്സുകളും സർവ്വീസ് നടത്തിയില്ല. പാലക്കാട് വെണ്ണക്കരയിൽ വായനശാല അഗ്‌നിക്കിരയാക്കി. ഇ എം എസ് സ്മാരക വായനശാലയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. എറണാകുളം ജില്ലയിൽ സിപിഎം ആലങ്ങാട് ഏരിയ കമ്മിറ്റി ഓഫീസിന്റെ ചില്ലുകൾ അക്രമികൾ എറിഞ്ഞ് തകർത്തു. പത്തനാപുരം, കൊട്ടാരക്കര എന്നിവിടങ്ങളിലും റോഡ് ഉപരോധം നടന്നു. കൊയിലാണ്ടിയിൽ കെ എസ് ആർടിസി ബസുകൾക്ക് നേരെ കല്ലേറ് ഉണ്ടായി.

ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിൽ പ്രതിഷേധിച്ചാണ് ഹർത്താലെങ്കിലും ശബരിമലയെ ഹർത്താൽ ഒരു തരത്തിലും ബാധിച്ചില്ല. രാവിലെ നട തുറന്നതു മുതൽ ഭക്തജനങ്ങളുടെ നീണ്ട നിരയായിരുന്നു. രാവിലെ ആറു മണിയായപ്പോഴേക്കും കാൽ ലക്ഷം ഭക്തർ ദർശനത്തിനെത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here