അന്തിമ തീരുമാനം കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് ശേഷം; ലോകകപ്പില്‍ പാക് ടീം ബഹിഷ്‌കരണ നടപടി വൈകും

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പില്‍ പാക്കിസ്ഥാനെ ബഹിഷ്‌ക്കരിക്കുന്ന കാര്യത്തില്‍ തീരുമാനം വൈകും. പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങള്‍ ഐസിസിയെ അറിയിക്കാനാണ് തീരുമാനം. കേന്ദ്രസര്‍ക്കാരുമായി വിഷയം ചര്‍ച്ച ചെയ്ത ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക. തീവ്രവാദ ബന്ധമുള്ള ടീമുകളുമായി സഹകരിക്കേണ്ടതില്ലെന്നാണ് ബിസിസിഐയുടെ തീരുമാനം.
ഐപിഎല്‍ മത്സരം ഒഴിവാക്കാനും തീരുമാനമായി. ഇതിനായി മാറ്റിവെച്ച തുക പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിന് നല്‍കുമെന്നും ബിസിസിഐ അധികൃതര്‍ അറിയിച്ചു. ഇന്ന് ചേര്‍ന്ന ബിസിസിഐയുടെ നിര്‍ണ്ണായക യോഗത്തിലാണ് തീരുമാനം.
പാക്കിസ്ഥാനെ ക്രിക്കറ്റ് ലോകകപ്പില്‍ പങ്കെടുപ്പിച്ചാല്‍ ഇന്ത്യ ലോകകപ്പ് ബഹിഷ്‌ക്കരിക്കുമെന്ന് കാട്ടി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സലിന് നല്‍കാന്‍ അധ്യക്ഷന്‍ രാഹുല്‍ ജോരിയ കത്ത് തയ്യാറാക്കിയിരുന്നു. പുല്‍വാമ ഭീകാരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ സമ്മര്‍ദ്ധം ചെലുത്തുന്ന ഇന്ത്യയുടെ നടപടിക്ക് ബിസിസിഐയുടെ ഭാഗത്തുനിന്ന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് കത്ത് തയ്യാറാക്കിയത്. ഇത് യോഗത്തില്‍ ചര്‍ച്ചയായി. പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങള്‍ സംബന്ധിച്ച് രാജ്യാന്തര ക്രിക്കറ്റ് കൈണ്‍സിലിനെ അറിയിക്കാനാണ് കത്തിന്മേല്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായത്. കത്ത് ഐസിസിക്ക് നല്‍കും. കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അറിഞ്ഞ ശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാകുക.
പാക്കിസ്ഥാനുമായുള്ള മത്സരങ്ങള്‍ ഒഴിവാക്കണമെന്ന കാര്യത്തെ മാനിക്കുവെന്നായിരുന്നു ബിസിസിഐയുടെ കത്തിനോട് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് നേരത്തേ പ്രതികരിച്ചത്. ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗും മുന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയും മത്സരം റദ്ധാക്കാന്‍ ബിസിസിഐ തയ്യാറാകണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here