മുഖ്യമന്ത്രി ഇന്ന് കാസര്‍കോട്ട്; കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചേക്കും

വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ കാസര്‍കോട്ട്. പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിപിഎം പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കാസര്‍കോട്ട് എത്തുന്നത്. വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തുന്നത്. വലിയ സുരക്ഷയാണ് മുഖ്യമന്ത്രിയ്ക്ക് ഒരുക്കിയിരിക്കുന്നത്. കൊലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് കൃപേഷിന്റെയും ശരത് ലാലിന്റേയും വീടുകളില്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കുമെന്ന് സൂചനയുണ്ട്. മുഖ്യമന്ത്രി ഇവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. എന്നാല്‍ ഇതില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിശദീകരണം ലഭിച്ചിട്ടില്ല.
പെരിയ ഇരട്ടക്കൊലപാതകം; എസ്പി മുഹമ്മദ് റഫീക്ക് അന്വേഷണ സംഘത്തലവൻ
കൊല്ലപ്പെട്ടവരുടെ വീട്ടില്‍ ഉച്ചയോടെ മുഖ്യമന്ത്രി എത്തിയേക്കുമെന്നാണ് സൂചന. അതേസമയം കേസിലെ അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പിന് ശേഷം ഉച്ചയോടുകൂടി കോടതിയിൽ ഹാജരാക്കും. മുഖ്യമന്ത്രി കടന്ന് പോകുന്ന സ്ഥലങ്ങളില്ലാം പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി അടക്കമുള്ളവര്‍ ഇവിടെ ക്യാമ്പ് ചെയ്യുകയാണ്.
കൂടുതല്‍ ആയുധങ്ങള്‍ കണ്ടെടുക്കാനുള്ള നടപടികള്‍ ഇന്ന് ആരംഭിക്കും. സജി ജോര്‍ജ്ജുമായി ഇന്നലെ പോലീസ് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകം നടത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്താനുള്ള തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ഇന്നലെ പിടിയിലായ അഞ്ച് പേരെയും കോടതിയില്‍ ഹാജരാക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here