മുഖ്യമന്ത്രി കാസര്‍കോടെത്തി

മുഖ്യമന്ത്രി കാസര്‍കോടെത്തി. സിപിഎം ജില്ലാ കമ്മറ്റി ഓഫീസിന്റെ ശിലാ സ്ഥാപനത്തിനാണ് ഇപ്പോള്‍ മുഖ്യമന്ത്രി കാസര്‍കോട് എത്തിയിരിക്കുന്നത്. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ പ്രാദേശിക പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം മറുപടി നല്‍കിയതിന് പിന്നാലെ മുഖ്യമന്ത്രി വീടുകള്‍ സന്ദര്‍ശിക്കില്ലെന്നാണ് സൂചന.
പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കില്ല
പെരിയ കൊലപാതകത്തിന് ശേഷം മുഖ്യമന്ത്രി ആദ്യമായാണ് കാസര്‍കോട് ജില്ലയില്‍ എത്തുന്നത്. വലിയ സുരക്ഷയാണ് മുഖ്യമന്ത്രിയ്ക്ക് ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി കടന്ന് പോകുന്ന സ്ഥലങ്ങളില്ലാം പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി അടക്കമുള്ളവര്‍ ഇവിടെ ക്യാമ്പ് ചെയ്യുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here