Advertisement

പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ ജനറേറ്റര്‍ പൊട്ടിത്തെറിച്ചു; തീപിടുത്തം

February 22, 2019
Google News 0 minutes Read
fire

പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ ജനറേറ്റര്‍ പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയ്ക്ക് പിന്നാലെ ആശൂപത്രിയില്‍ തീ പടര്‍ന്ന് പിടിച്ചു. എന്നാല്‍ തീ പെട്ടെന്ന് നിയന്ത്രണ വിധേമാക്കാന്‍ സാധിച്ചതിനാല്‍ വന്‍അപകടം ഒഴിവായി.

ജനറേറ്ററിനെ പുറത്ത് ഉണ്ടായിരുന്ന ജനറേറ്ററാണ് പൊട്ടിത്തെറിച്ചത്. രോഗികളെ ഇവിടെ നിന്ന് ഒഴിപ്പിക്കുകയാണ്. മലപ്പുറം, തിരൂര്‍, പെരിന്തല്‍ മണ്ണ എന്നിവിടങ്ങളിലെ ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്.
വാഹനപാര്‍ക്കിംഗിന്റെ സ്ഥലത്താണ് ജനറേറ്റര്‍ സ്ഥാപിച്ചിരുന്നത്. തീപിടുത്തത്തിന്റെ പിന്നാലെ ഉയരുന്ന പുക ശ്വസിച്ച് ബുദ്ധിമുട്ട് ഉണ്ടാകാതെ ഇരിക്കാനാണ് രോഗികളെ മാറ്റുന്നത്. തീപിടുത്തം ഉണ്ടായ ഉടനെ നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here