Advertisement

ബംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് എത്തിച്ച ഒമ്പതു കിലോ കഞ്ചാവുമായി നാലുപേര്‍ അറസ്റ്റില്‍

February 22, 2019
Google News 1 minute Read
eight and half kilogram cannabis seized

ബംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് വില്‍പ്പനയ്ക്കായി എത്തിച്ച ഒമ്പതു കിലോ കഞ്ചാവുമായി നാലുപേര്‍ അറസ്റ്റില്‍. കണ്ണൂര്‍ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ താവക്കര ഐ.ഒ.സി പെട്രോള്‍ ഡിപ്പോയ്ക്കു സമീപത്തുവെച്ച് കണ്ണൂര്‍ ടൗണ്‍ എസ്.ഐ ശ്രീജിത്ത് കൊടേരിയും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കുപ്രസിദ്ധ കഞ്ചാവ് കേസ് പ്രതി കതിരൂര്‍ മേറ്റുമ്മല്‍ ആര്‍.ഷബീര്‍ (32), ചെറുവത്തൂര്‍ സ്വദേശികളായ കെ.സി ഷിജിത്ത്(28), ടി.കെ ഉമേഷ് (29) കണ്ണൂര്‍ ആദികടലായി സ്വദേശി കെ.കെ ഷഹീദ് (22) എന്നിവരാണ് അറസ്റ്റിലായത്.

ഇന്നു രാവിലെ ബംഗളൂരില്‍ നിന്നും എത്തിയ ബസില്‍ നിന്നിറങ്ങിയ നാലുപേരും പ്ലാസ ജംഗ്ഷനില്‍ ഇറങ്ങി സിറ്റി ഭാഗത്തേക്ക് നടന്നു വരുമ്പോഴാണ് പോലീസ് പിടികൂടിയത്. മൂന്നു ബാഗുകളിലായി കഞ്ചാവ് കെട്ടുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു. പരിശോധന സംഘത്തില്‍ എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ മഹിജന്‍, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ഹരിത്ത്, മഹേഷ്, സുജിത്ത്, സി.അനീഷ്, മിഥുന്‍ തുടങ്ങിയവരുമുണ്ടായിരുന്നു. പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോയി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കും.

ട്രെയിനിൽ കടത്താൻ ശ്രമിച്ച ആറ് കിലോയിലേറെ കഞ്ചാവുമായി യുവാവ് പിടിയിൽ

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് കഞ്ചാവ് വ്യാപകമായി കേരളത്തിലേക്ക് എത്തുന്നത്. ഈ വര്‍ഷം പാലക്കാട് ജില്ലയില്‍ മാത്രം എക്‌സൈസ് പിടിച്ചത് 90 കിലോ കഞ്ചാവാണ്. കഞ്ചാവിന് പുറമെ ലഹരി ഗുളികകളും കേരളത്തിലേക്ക് വ്യാപകമായി എത്തുന്നുണ്ട്.

ആന്ധ്രപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് തമിഴ്‌നാട് വഴിയാണ് കഞ്ചാവ് കേരളത്തിലേക്കെത്തുന്നത്. പാലക്കാട് അടക്കമുള്ള അതിര്‍ത്തി ജില്ലകളിലൂടെ റോഡ് മാര്‍ഗമാണ് കഞ്ചാവ് കൂടുതലായും കടത്തുന്നത്. ട്രെയിനിലും ബസിലുമായി കഞ്ചാവ് കടത്തിയിരുന്ന സംഘങ്ങള്‍ പരിശോധന കര്‍ശനമാക്കിയതോടെ ബൈക്കും കാറും ഉപയോഗിക്കാന്‍ തുടങ്ങി. പാലക്കാട് ജില്ലയില്‍ മാത്രം ഈ വര്‍ഷം ഇതുവരെ എക്‌സൈസ് പിടിച്ചത് 90 കിലോ കഞ്ചാവാണ്. 1202 ലഹരി ഗുളികകളും കഴിഞ്ഞ 39 ദിവസത്തിനുള്ളില്‍ എക്‌സൈസ് പിടിച്ചെടുത്തു. അട്ടപ്പാടിയില്‍ കണ്ടെത്തിയ 408 കഞ്ചാവ് ചെടികളും നശിപ്പിച്ചു. അന്‍പതോളം പ്രതികളെയും ഈ വര്‍ഷം ഇതുവരെ എക്‌സൈസ് പിടികൂടി.

പോലീസും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും പിടികൂടുന്ന കഞ്ചാവ് കൂടി ഉള്‍പ്പെടുത്തിയാല്‍ കണക്ക് ഇനിയുമുയരും. യുവാക്കളാണ് കഞ്ചാവ് കടത്തുന്നവരിലേറെയും. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചാണ് പ്രധാനമായും വില്‍പ്പന നടത്തുന്നത്. കഞ്ചാവിന്റെ വിളവെടുപ്പ് കാലം തുടങ്ങിയതും വില്‍പ്പന വര്‍ധിക്കാന്‍ കാരണമായെന്നാണ് എക്‌സൈസിന്റെ കണ്ടെത്തല്‍.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here