ട്രെയിനിൽ കടത്താൻ ശ്രമിച്ച ആറ് കിലോയിലേറെ കഞ്ചാവുമായി യുവാവ് പിടിയിൽ

thrissur ganja hunt 9 kg cannabis and 9 lakh rupees seized

ട്രെയിനിൽ കടത്താൻ ശ്രമിച്ച ആറ് കിലോയിലേറെ കഞ്ചാവുമായി യുവാവ് പാലക്കാട് പിടിയിലായി. കണ്ണൂർ സ്വദേശി ഷബീറിനെയാണ് ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും എക്‌സൈസും ചേർന്ന് പിടികൂടിയത്.

ആന്ധ്രപ്രദേശിലെ തുണി എന്ന സ്ഥലത്ത് നിന്നാണ് കഞ്ചാവ് കേരളത്തിലെത്തിച്ചത്. ആറ് കിലോയിലേറെ കഞ്ചാവുമായാണ് കണ്ണൂർ പെരിങ്ങോം സ്വദേശി ഷബീർ പിടിയിലായത്. ധൻബാധ് എക്‌സ്പ്രസിൽ കോയമ്പത്തൂരിൽ എത്തിച്ച കഞ്ചാവ് പാസഞ്ചർ ട്രെയിനിൽ കേരളത്തിലേക്ക് കടത്തുകയായിരുന്നു. എക്‌സൈസിന്റെ സഹായത്തോടെ ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചാണ് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് കഞ്ചാവ് പിടികൂടിയത്. പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.

Read More : തൃശൂരില്‍ നാല് കോടി രൂപയുടെ കഞ്ചാവ് പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

കണ്ണൂരിലേക്ക് കഞ്ചാവ് എത്തിക്കാനായിരുന്നു ഇയാളുടെ പദ്ധതി. വിപണിയിൽ ആറ് ലക്ഷത്തിലേറെ രൂപ വിലവരുന്ന കഞ്ചാവാണ് പിടികൂടിയത്. മുൻപും ഇയാൾ സമാനമായ കേസുകളിൽ പിടിയിലായിട്ടുണ്ടോയെന്നും സംശയമുണ്ട്നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More