ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 66 റണ്‍സ് വിജയം

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 66 റണ്‍സിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 49.4 ഓവറില്‍ 202 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് 41 ഓവറില്‍ 136 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. നാലു വിക്കറ്റെടുത്ത ഏക്താ ബിഷ്ടാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ദീപ്തി ശര്‍മയും ശിഖ പാണ്ഡേയും ചേര്‍ന്നതോടെ ഇംഗ്ലണ്ട് ഇന്ത്യയ്ക്കു മുമ്പില്‍ മുട്ടുകുത്തി.
മൂന്ന് ഏകദിനങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ ഇതോടെ ഇന്ത്യ 1-0 ത്തിന് മുന്നിലെത്തി .ഒരു ഘട്ടത്തില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 111 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിന് പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണതോടെ 136 റണ്‍സില്‍ ഓള്‍ ഔട്ടാകുകയായിരുന്നു.
Ekta Bisht cleared up England’s tail with three wickets in a single over – India win the 1st ODI in Mumbai by 66 runs! #INDvENG scorecard ➡️ https://t.co/MSRBKA44nx pic.twitter.com/ppJlzCzyp0
— ICC (@ICC) 22 February 2019
തുടക്കത്തിലെ തകര്‍ച്ചക്കുശേഷം ക്യാപ്റ്റന്‍ ഹീത്തര്‍ നൈറ്റ് (39) നതാലി സ്‌കൈവര്‍(44) എന്നിവരുടെ ചെറുത്തുനില്‍പ്പ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ചെങ്കിലും സ്‌കൈവറുടെ റണ്ണൗട്ട് വഴിത്തിരിവായി. ഏക്താ ബിഷ്ടിന്റെ ഏറിലൂടെയായിരുന്നു പുറത്താകല്‍. ഇതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തി. പിന്നീട് വന്നവരാരും രണ്ടക്കം കടക്കാതെ മടങ്ങിയപ്പോള്‍ ഇംഗ്ലണ്ട് ഇന്നിംഗ്‌സ് 136 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
നേരത്തെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ജെമീമ റോഡ്രിഗ്‌സും(48), ക്യാപ്റ്റന്‍ മിതാലി രാജും (44) നടത്തിയ പ്രകടനമാണ് വലിയ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ഒന്നാം വിക്കറ്റില്‍ സ്മൃതി മന്ഥാന-ജെമീമ സഖ്യം 69 റണ്‍സ് നേടി. എന്നാല്‍ പിന്നീട് കൂട്ടത്തകര്‍ച്ചയിലേക്ക് വീണ ഇന്ത്യ 95/5 എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി. തനിയ ഭാട്ടിയയും(25), ജൂലന്‍ ഗോസ്വാമിയും(30) ചേര്‍ന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയുടെ സ്‌ക്കോര്‍ 200 കടത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here