Advertisement

പാകിസ്ഥാന് വിസ നിഷേധിച്ച സംഭവം; ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ ഉപേക്ഷിക്കാന്‍ അംഗരാജ്യങ്ങളോട് നിര്‍ദ്ദേശിച്ച് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി

February 22, 2019
Google News 1 minute Read

ഇന്ത്യയുമായുള്ള എല്ലാ ചര്‍ച്ചകളും ഉപേക്ഷിക്കാന്‍ ഒളിമ്പിക്ക് ഫെഡെറേഷന്‍ രാജ്യങ്ങളോട് രാജ്യാന്തര ഒളിമ്പിക്ക് കമ്മിറ്റി. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ഷൂട്ടിങ്ങില്‍ പാക്കിസ്ഥാന്‍ അത്‌ലറ്റുകള്‍ക്ക് വിസ നിഷേധിച്ച സാഹചര്യത്തിലാണ് ഒളിമ്പിക്ക് കമ്മിറ്റിയുടെ തീരുമാനം.

Read more:ലോകകപ്പ്; പാക്കിസ്താനെ ബഹിഷ്കരിക്കുന്ന വിഷയത്തില്‍ ബിസിസിഐ തീരുമാനം ഇന്ന്

ഇന്ത്യ ആദിധേയത്വം വഹിക്കുന്ന മത്സരങ്ങള്‍ ഉപേക്ഷിക്കാനും രാജ്യാന്തര ഒളിമ്പിക്‌സ് കമ്മിറ്റി തീരുമാനിച്ചു. ഇന്ത്യയുടെ ഭാഗത്തുനിന്ന് പാക്കിസ്ഥാന്‍ അത്‌ലറ്റുകളെ പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ രേഖമൂലമുള്ള ഉറപ്പ് ലഭിക്കാതെ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ഇല്ലെന്നും രാജ്യാന്ത ഒളിമ്പിക്‌സ് കമ്മിറ്റി വ്യക്തമാക്കി.

ലോകകപ്പിലെ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ മത്സരത്തിന്റെ പങ്കെടുക്കേണ്ടിയിരുന്ന പാകിസ്ഥാന്‍ താരങ്ങളായ ജി എം ബഷീര്‍, ഖലീല്‍ അഹമ്മദ് എന്നീ താരങ്ങള്‍ക്കാണ് ഇന്ത്യ വിസ നിഷേധിച്ചത്. ഇതിന് പിന്നാലെ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയും അന്താരാഷ്ട്ര ഷൂട്ടിംഗ് ഫെഡറേഷനും ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

2026 യൂത്ത് ഒളിംപിക്‌സ്, 2030 ഏഷ്യന്‍ ഗെയിംസ്, 2032 ഒളിംപിക്‌സ് എന്നിവയ്ക്ക് വേദിയാകാനുള്ള ഇന്ത്യയുടെ പദ്ധതികള്‍ക്കാണ് ഇതോടെ തിരിച്ചടിയാകുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here