Advertisement

കരിപ്പൂർ പുതിയ ടെർമിനൽ ഉദ്ഘാടനം ചെയ്തു

February 22, 2019
1 minute Read
karipur new terminal inaugurated

കരിപ്പൂരിൽ ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ ടെർമിനൽ ഉദ്ഘാടനം ചെയ്തു. ഗവണർ പി.സദാശിവമാണ് ഉദ്ഘാടനം നിർവഹിച്ചത്. വീഡിയോ കോൺഫറൻസ് വഴിയുള്ള ഉദ്ഘാടന ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് പ്രഭു മുഖ്യാതിഥിയായി.

120 കോടി ചെലവിലാണ് പുതിയ ആഗമന ടെർമിനലിന്റെ നിർമ്മാണം. എന്നാൽ യാത്രക്കാർക്ക് ടെർമിനൽ തുറന്നുകൊടുക്കാൻ വൈകുമെന്നാണ് വിവരം. നിലവിലുള്ള ടെർമിനലിൻറെ ഭാഗമായുള്ള കസ്റ്റംസ്, എമിഗ്രേഷൻ സൗകര്യങ്ങൾ പുതിയതിലേക്ക് മാറ്റുന്നതാണ് വൈകുന്നതിന് കാരണം. എക്ല്‌റേ യന്ത്രങ്ങളും കൺവെയർ ബെൽറ്റുകളും മാറ്റേണ്ടതുണ്ട്. യന്ത്രങ്ങളും സൗകര്യങ്ങളും മാറ്റുന്നതിന് 10 ദിവസം എടുക്കുമെന്നാണ് അതോറിറ്റിയുടെ കണക്കുകൂട്ടൽ.

Read Also : റിയാദ്-കരിപ്പൂർ സെക്ടറിൽ സർവീസുകളുടെ എണ്ണം വർധിപ്പിച്ച് എയർ ഇന്ത്യ

17,000 ചതുരശ്ര മീറ്ററിൽ രണ്ട് നിലകളിലായാണ് പുതിയ ടെർമിനൽ ഒരുക്കിയിരിക്കുന്നത്. ഒന്നാം നിലയിൽ 32 എമിഗ്രേഷൻ കൗണ്ടറുകളും ആറ് വിസ ഓൺ അറൈവൽ കൗണ്ടറുമുണ്ടാകും. നിലവിൽ 916 യാത്രക്കാരെയാണ് ടെർമിനലിൽ ഉൾക്കൊള്ളാൻ കഴിയുക. പുതിയ ടെർമിനൽ യാഥാർത്ഥ്യമാകുന്നതോടെ ഒരു മണിക്കൂറിൽ 1527 യാത്രക്കാർക്ക് സൗകര്യങ്ങൾ ലഭ്യമാക്കും. പ്രവർത്തനം ആരംഭിക്കുന്നതോടെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടെർമിനലിൽ ഒന്നായി കരിപ്പൂർ മാറും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top