തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകും

kummanam rajasekharan

തിരുവനന്തപുരത്ത് കുമ്മനം ബിജെപി സ്ഥാനാര്‍ത്ഥി. ഗവര്‍ണര്‍ സ്ഥാനമൊഴിയും. ഇത് സംബന്ധിച്ചുളള പ്രഖ്യാപനം മാര്‍ച്ച് 4ന് ഉണ്ടായേക്കുമെന്നും സൂചന. ഇക്കാര്യം സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ  അറിയിച്ചു. തിരുവനന്തപുരത്തെ പട്ടികയില്‍ കുമ്മനം മാത്രം. അന്തിമ തീരുമാനം ദേശീയ നേതൃത്വം കൈക്കൊള്ളും. കുമ്മനം മത്സര സന്നദ്ധത അറിയിച്ചു. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ശക്തി കേന്ദ്ര ഭാരവാഹികളുടെ യോഗം ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്നു. കുമ്മനത്തിനായി പ്രചാരണത്തിന് സജ്ജരാകാന്‍ ആര്‍എസ്എസ് നിര്‍ദ്ദേശം.

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ കുമ്മനം രാജശേഖരൻ മത്സരിക്കണമെന്ന് ബിജെപി നേതൃയോഗത്തിൽ ആവശ്യമുയര്‍ന്നിരുന്നു.  തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് ഇക്കാര്യം ഉന്നയിച്ചത്. കെ.സുരേന്ദ്രനും തിരുവനന്തപുരത്ത് മത്സരിക്കാൻ താൽപര്യമറിയിച്ചതായി സൂചനയുണ്ടായിരുന്നു.

Read Moreപ്രളയകാലത്തെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം; പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് കുമ്മനം രാജശേഖരന്‍

ബിജെപി ദേശീയ സംഘടനാ സെക്രട്ടറി രാംലാൽ കൂടി പങ്കെടുത്ത സംസ്ഥാന നേതൃ യോഗത്തിലാണ് കുമ്മനം രാജശേഖരൻ മത്സരിക്കണമെന്ന ആവശ്യമുയർന്നത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് നിർദ്ദേശം മുന്നോട്ട് വച്ചത്. പാർട്ടിക്ക് ഏറെ സ്വാധീനമുള്ള തിരുവനന്തപുരത്ത് ജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ തന്നെ നിർത്തണമെന്നായിരുന്നു ആവശ്യം. ശബരിമല വിഷയത്തെത്തുടർന്ന് അനുകൂല സാഹചര്യമാണുള്ളതെന്നും കുമ്മനം നിന്നാൽ അത് ഗുണകരമാകുമെന്നും വിലയിരുത്തലുണ്ടായി. അതേസമയം കെ.സുരേന്ദ്രനും തിരുവനന്തപുരം സീറ്റിൽ താൽപര്യം അറിയിച്ചിട്ടുണ്ട്. ശബരിമല സമരത്തിന് ശേഷം എൻഎസ്എസുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നതും സുരേന്ദ്രന് അനുകൂല ഘടകമാണ്. എന്നാൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സുരേന്ദ്രന്റെ കാര്യത്തിൽ അനുകൂലമല്ലായിരുന്നു.

ഇതിനിടെ മറ്റ് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക വൈകാതെ തയ്യാറാക്കി നൽകാൻ ദേശീയ നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. അതിന് മുൻപ് ഘടകകക്ഷികളുമായി ചർച്ച ചെയ്ത് തീരുമാനത്തിലെത്തണം. ഗ്രൂപ്പ് പോര് അനുകൂല സാഹചര്യം നഷ്ടപ്പെടുത്തുമെന്ന് മുന്നിൽ കണ്ടാണ് ദേശീയ സംഘടനാ ജനറൽ സെക്രട്ടറിയെ തന്നെ കേന്ദ്ര നേതൃത്വം കേരളത്തിലേക്ക് നിയോഗിച്ചത്. പ്രചാരകൻ എന്ന നിലയിൽ രാംലാലിന്റെ തീരുമാനങ്ങൾ ആർഎസ്എസിനും തള്ളിക്കളയാനാകില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top