Advertisement

പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കില്ലെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്

February 22, 2019
Google News 1 minute Read
imran khan

തീവ്രവാദത്തെ ചെറുക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കില്ലെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്). നാല്‍പതു സൈനികരുടെ മരണത്തിനിടയാക്കിയ പുല്‍വാമ തീവ്രവാദി ആക്രമണത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് എഫ്എടിഎഫിന്റെ തീരുമാനം. പാകിസ്താനെ ഗ്രേ ലിസ്റ്റില്‍നിന്ന് ഒഴിവാക്കരുതെന്ന് ഇന്ത്യ ശക്തമായി ആവശ്യപ്പെട്ടിരുന്നു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണമൊഴുകുന്നത് തടയുന്നതിന് പാകിസ്താന്‍ നടത്തിയ ശ്രമങ്ങള്‍ തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് നടപടി. ഇക്കാര്യത്തിലുള്ള പാകിസ്താന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ജൂണ്‍, ഒക്ടോബര്‍ മാസങ്ങളില്‍ വീണ്ടും വിലയിരുത്തുമെന്നും ലക്ഷ്യം നേടാനായിട്ടില്ലെന്നു വ്യക്തമായാല്‍ പാകിസ്താനെ ബ്ലാക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്നും എഫ്എടിഎഫ് വ്യക്തമാക്കി.

പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താനുള്ള പങ്ക് വ്യക്തമാക്കുന്ന രേഖകള്‍ അടക്കമുള്ള ഫയല്‍ എഫ്എടിഎഫിന് സമര്‍പ്പിക്കുമെന്ന് കഴിഞ്ഞ ആഴ്ച ഇന്ത്യ വ്യക്തമാക്കിയിരുന്നു. പാകിസ്താനിലെ ചില ഏജന്‍സികള്‍ വഴി പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഭീകര സംഘടനയായ ജയ്‌ഷെ ഇ മുഹമ്മദിന് പണം ലഭിച്ചിട്ടുണ്ടെന്ന കാര്യവും ഇതില്‍ വ്യക്തമാക്കുന്നുണ്ട്.

Read More: പുല്‍വാമ ഭീകരാക്രമണം; പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ ശക്തമാക്കി ഇന്ത്യ

അതേസമയം പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പില്‍ പാക്കിസ്ഥാനെ ബഹിഷ്‌ക്കരിക്കുന്ന കാര്യത്തില്‍ തീരുമാനം വൈകും. പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങള്‍ ഐസിസിയെ അറിയിക്കാനാണ് തീരുമാനം. കേന്ദ്രസര്‍ക്കാരുമായി വിഷയം ചര്‍ച്ച ചെയ്ത ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക. തീവ്രവാദ ബന്ധമുള്ള ടീമുകളുമായി സഹകരിക്കേണ്ടതില്ലെന്നാണ് ബിസിസിഐയുടെ തീരുമാനം.

ഐപിഎല്‍ മത്സരം ഒഴിവാക്കാനും തീരുമാനമായി. ഇതിനായി മാറ്റിവെച്ച തുക പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിന് നല്‍കുമെന്നും ബിസിസിഐ അധികൃതര്‍ അറിയിച്ചു. ഇന്ന് ചേര്‍ന്ന ബിസിസിഐയുടെ നിര്‍ണ്ണായക യോഗത്തിലാണ് തീരുമാനം.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പില്‍ പാക്കിസ്ഥാനെ ബഹിഷ്‌ക്കരിക്കുന്ന കാര്യത്തില്‍ തീരുമാനം വൈകും. പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങള്‍ ഐസിസിയെ അറിയിക്കാനാണ് തീരുമാനം. കേന്ദ്രസര്‍ക്കാരുമായി വിഷയം ചര്‍ച്ച ചെയ്ത ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക. തീവ്രവാദ ബന്ധമുള്ള ടീമുകളുമായി സഹകരിക്കേണ്ടതില്ലെന്നാണ് ബിസിസിഐയുടെ തീരുമാനം.

ഐപിഎല്‍ മത്സരം ഒഴിവാക്കാനും തീരുമാനമായി. ഇതിനായി മാറ്റിവെച്ച തുക പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിന് നല്‍കുമെന്നും ബിസിസിഐ അധികൃതര്‍ അറിയിച്ചു. ഇന്ന് ചേര്‍ന്ന ബിസിസിഐയുടെ നിര്‍ണ്ണായക യോഗത്തിലാണ് തീരുമാനം.

 

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here