കേരളത്തിൽ താപനില ഉയരുന്നു; തിരുവനന്തപുരത്ത് റെക്കോർഡ് ചൂട്

കേരളത്തിൽ താപനില ഉയരുന്നു. പോയ ദിവസങ്ങളിൽ താപനില മൂന്ന് ഡിഗ്രിയോളം വർധിച്ചെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. അടുത്ത നാലാഴ്ച ഈ നില തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.
മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളെയാണ് സംസ്ഥാനത്ത് വേനൽക്കാലമായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം വിലയിരുത്തുന്നത്. എന്നാൽ ഇത്തവണ ഫെബ്രുവരി പകുതി പിന്നിട്ടപ്പോഴേക്കും സ്ഥിതിമാറി. സംസ്ഥാനത്ത് പലയിടത്തും ഉയർന്ന താപനില 38 ഡിഗ്രി കടന്നു. തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 38.2 ഡിഗ്രി ഫെബ്രുവരി മാസത്തിൽ തലസ്ഥാനത്ത് രേഖപ്പെടുത്തിയ റെക്കോർഡ് ചൂടാണ്.
Read Also : ഇനി മുതൽ രാജ്യത്തെ എസികളുടെ താപനില 24 ഡിഗ്രി സെൽഷ്യസായി നിജപ്പെടുത്തും
തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും ശരാശരി മൂന്ന് ഡിഗ്രിയോളം ചൂട് കൂടി. മധ്യകേരളത്തിൽ ശരാശരി 2ഡിഗ്രി ചൂടാണ് കൂടിയത്.വരണ്ട അന്തരീക്ഷം, മഴയുടെ കുറവ്, എന്നിവക്ക് പുറമേ വരണ്ട വടക്കുകിഴക്കൻ കാറ്റ് കേരളത്തിലേക്ക് എത്തുന്നതും ചൂട് കൂടാൻ കാരണമായി.ഫെബ്രവരി 15 മുതൽ മാർച്ച് 21 വരെ സൂര്യ രശ്മികൾ കേരളത്തിൽ തീഷ്ണമായി പതിക്കുന്ന കാലയളവാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here