ലോകകപ്പ്; പാക്കിസ്താനെ ബഹിഷ്കരിക്കുന്ന വിഷയത്തില്‍ ബിസിസിഐ തീരുമാനം ഇന്ന്

2019 ക്രിക്കറ്റ് ലോകകപ്പില്‍ പാക്കിസ്താനെ ബഹിഷ്കരിക്കുന്ന കാര്യത്തിലെ തീരുമാനം രണ്ട് മണിക്ക് ചേരുന്ന ബിസിസിഐ ഉന്നത തല യോഗം കൈക്കൊള്ളും. ലോകകപ്പില്‍ പാക്കിസ്താനെ ബഹിഷ്കരിക്കാത്ത പക്ഷം ഇന്ത്യ ലോകകപ്പില്‍ നിന്നു വിട്ടു നില്‍ക്കുമെന്ന് കാണിച്ച് ബി സി സി ഐ കത്ത് തയ്യാറാക്കി . അതേ സമയം, പാക്കിസ്താനുമായുളള മത്സരം ഇന്ത്യ ഉപേക്ഷിക്കേണ്ടതില്ലെന്ന് ആവശ്യപെട്ട് മുന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്കറും , ശശിതരൂർ എം പിയും രംഗത്തെത്തി.
സുപ്രീം കോടതി നിയോഗിച്ച ഇടക്കാല ഭരണസമിതിയുടെ നിർദേശത്തെ തുടർന്നായിരുന്നു ബി സി സി ഐ തലവന്‍ രാഹുല്‍ ജോരി കത്ത് തയ്യാറാക്കിയത്. പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനെ ആഘാളതലത്തില്‍ ഒറ്റപെടുത്തുന്നതിന്‍റെ ഭാഗമായാണ് ലോകകപ്പില്‍ നിന്ന് പാക്കിസ്ഥാനെ ബഹിഷ്കരിക്കണം എന്ന ആവശ്യം ഉയർന്നത്. ആവശ്യത്തെ പിന്തുണച്ച് ക്രിക്കറ്റ് താരങ്ങളായ സൗരവ് ഗാംഗുലിയും, ഹർഭജൻ സിംഗും രംഗത്തെത്തിയിരുന്നു. അതേ സമയം കാർഗില്‍ യുദ്ധ പശ്ചാത്തലത്തിലും ഇന്ത്യ പാക്കിസ്ഥാനെതിരെ മത്സരിച്ച് ജയിച്ചിരുന്നുവെന്നും, മത്സരം ഉപേക്ഷിക്കുന്നത് കീഴടങ്ങലാണെന്നും കോൺഗ്രസ്സ് എം പി ശശി തരൂർ പറഞു.
Read More: പാക്കിസ്ഥാനെ ഒഴിവാക്കിയില്ലെങ്കില്‍ ഇന്ത്യ ലോകകപ്പ് ബഹിഷ്‌കരിക്കും; ബിസിസിഐ കത്ത് തയ്യാറാക്കി
രാജ്യതാല്‍പര്യം പാക്ക് ബഹിഷ്കരണമാണെങ്കില്‍ അംഗീകരിക്കുമെന്നും പക്ഷെ പ്രായോഗിക മാർഗം അതല്ലെന്നുമായിരുന്നു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്
ടീം കാപ്റ്റന്‍ സുനില്‍ ഗവാസ്കർ അഭിപ്രായപെട്ടത്. ലോകകപ്പില്‍ പാക്കിസ്ഥാനെ ബഹിഷ്കരിക്കുന്ന കാര്യത്തില്‍ ഐ സി സിയില്‍ ഭരണഘടന സാധ്യതകളിലെന്നും, ആവശ്യം ഇന്ത്യന്‍ ക്രിക്കറ്റിനു ദോശം ചെയ്യാന്‍ സാധ്യതയുണ്ടെന്ന ആലോചനയും ബി സി സി ഐ ക്കുണ്ട്. അതേ സമയം ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് ഷൂട്ടിങ്ങില്‍ പാക്കിസ്താന്‍ അത്ലറ്റുകള്‍ക്ക് വിസ നിഷേധിച്ച സാഹചര്യത്തില്‍ ഇന്ത്യ ആദിധേയത്വം വഹിക്കുന്ന മത്സരങ്ങള്‍ ഉപേക്ഷിക്കാന്‍ രാജ്യാന്തര ഒളിമ്പിക്ക് കമ്മിറ്റി തീരുമാനിച്ചു. ഇന്ത്യയുടെ ഭാഗത്തുനിന്ന് ഇവരെ പങ്കെടുപ്പിക്കുന്ന ‘ കാര്യത്തിൽ രേഖമൂലമുള്ള ഉറപ്പ് ലഭിക്കാതെ വിഷയത്തില്‍ കൂടുതല്‍ ചർച്ചകൾക്ക് ഇല്ലെന്നും രാജ്യാന്ത ഒളിമ്പിക്സ് കമ്മിറ്റി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here