ബിജെപി രാജ്യത്തെ നശിപ്പിക്കുകയാണ്; പാകിസ്താനുമായുള്ള യുദ്ധത്തിൽ വിജയിക്കാമെന്ന തോന്നൽ അവർക്കുണ്ടെങ്കിൽ നഷ്ടങ്ങൾ മാത്രമെ ഉണ്ടാവുകയുള്ളു : ഫറുഖ് അബ്ദുള്ള

പാക്കിസ്താനുമായി യുദ്ധം സംഭവിക്കുകയാണെങ്കിൽ ബി.ജെ.പി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജയിക്കില്ലെന്ന് മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഫറുഖ് അബ്ദുള്ള.
‘അവർ രാജ്യത്തെ നശിപ്പിക്കുകയാണ്. പാകിസ്താനുമായുള്ള യുദ്ധത്തിൽ വിജയിക്കാമെന്ന തോന്നൽ അവർക്കുണ്ടെങ്കിൽ നഷ്ടങ്ങൾ മാത്രമെ ഉണ്ടാവുകയുള്ളു.’ അബ്ദുള്ള പറഞ്ഞു.
Read Also : എയർ ഇന്ത്യ വിമാനം പാകിസ്താനിലേക്ക് തട്ടിക്കൊണ്ടുപേകുമെന്ന് ഭീഷണി; സുരക്ഷ ശക്തമാക്കി
‘ഒറ്റ തീരുമാനം കൊണ്ട് മാത്രം യുദ്ധം അവസാനിക്കില്ല. നാല് യുദ്ധങ്ങൾ നടന്നു. എന്നാൽ അതിർത്തി ഇപ്പോഴും പഴയസ്ഥലത്തുതന്നെയാണ്.’ അബ്ദുള്ള മാധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പിയുടെ രാഷ്ടീയം ഭിന്നിപ്പിക്കലാണ്. ഹിന്ദു, മുസ്ലീം, സിഖ്, ക്രിസ്റ്റ്യൻ തുടങ്ങി ഒന്നിനെ മറ്റൊന്നിൽ നിന്നും വേർതിരിക്കാനാണ് അവരുടെ ശ്രമം. ഇതുവഴി അവർക്ക് തെരഞ്ഞെടുപ്പിൽ വിജയിക്കണമെന്നും അബ്ദുള്ള പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here