കുറഞ്ഞ വിലയില്‍ കൂടുതല്‍ മരുന്നുകള്‍; നോണ്‍ ബീറ്റാലാക്ടം പ്ലാന്റിന്റെ ഉദ്ഘാടനം 25 ന്

സാധാരണക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ കുറഞ്ഞ വിലയില്‍ കൂടുതല്‍ മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതിയുമായി കെഎസ്ഡിപി. പുതിയ നോണ്‍ ബീറ്റാലാക്ടം പ്ലാന്റ് പ്രര്ത്തനക്ഷമമാകുന്നതോടെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ആവശ്യമായ 158 ഓളം മരുന്നുകള്‍ കുറഞ്ഞ വിലയില്‍ ഇവിടെ ഉത്പാദിപ്പിക്കാനകുമെന്ന് കെഎസ്ഡിപി മാനേജ്മെന്റ് അറിയിച്ചു. ഈ മാസം 25 ന് മുഖ്യമന്ത്രി പിണറായി വിജയന് പ്ലാന്റ് ഉത്ഘാടനം ചെയ്യും.
അന്തര്‍ദേശീയ നിലവാരത്തിലുള്ള സാങ്കേതിക സംവിധാനത്തോടെയാണ് കേരള ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ പുതിയ ബീറ്റാലാക്ടം പ്ലാന്റ് പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്. പ്രതിവര്‍ഷം 250 കോടി ഗുളികള്‍, അഞ്ച് കോടി ക്യാപ്സ്യൂളുകള്, ഒരു കോടി ലായനി മരുന്നുകള്‍, ഒന്നരകോടി ഒആര്‍എസ് പായ്ക്കറ്റുകള്‍ എന്നിവ ഇവിടെ ഉല്്പപാദിപ്പിക്കാനാകും. കൂടെതെ സ്വകാര്യ കമ്പനികള്‍ 324 രൂപവരെ ഈടാക്കുന്ന മരുന്നുകള്‍ 28 രൂപയ്ക്ക് വരെ കൈസ്ഡിപിയില് നിന്ന് നല്‍കാനാകും എന്നതും ശ്രദ്ധേയമാണ്.
സംസ്ഥാനസര്‍ക്കാരിന്റെ സഹായത്തോടെ 32. 52 കോടി മുതല്‍മുടക്കിലാണ് പ്ലാന്റ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനൊപ്പം 2018-19 വര്‍ഷ്തതെ സംസ്ഥാന ബജറ്റില്‍ ഇന്ജക്ഷന് പ്ലാന്റ് സ്ഥാപിക്കാന്‍ വകയിരുത്തിയ 54 കോടി രൂപയുടെ നിര്‍മ്മാണം കൂടി പൂര്‍ത്തിയാകുന്നതോടെ ഐവി ഫ്ലൂയിഡ് ഉള്‍പ്പടെയുള്ള ഇന്ജക്ഷന് മരുന്നുകളും കുറഞ്ഞ ചിലവില്‍ ഇവിടെ ഉല്്പപാദിപ്പിക്കാനാകും.
നോണ്‍ ബീറ്റാലാക്ടം പ്ലാന്റിന്റെ ഉത്ഘാടനം തിങ്കളാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ഒപ്പം നോണ്‍ ബീറ്റാലാക്ടം ഇന്ജക്ഷന് പ്ലാന്റിന്റെ നിര്‍മ്മാണോത്ഘാടനം ധനമന്ത്രി തോമസ് ഐസക്കും, ട്രാന്‍സ് പ്ലാന്റ് മെഡിസിന് ലോഞ്ചിങ് മന്ത്രി ജി സുധാകരനും നിര്‍വഹിക്കും. എച്ച്.വി.എ.സി പ്ലാന്റിന്റെ സ്വിച്ചോണ്‍ കര്‍മ്മം മന്ത്രി തിലോത്തമനാണ് നടത്തുക. മന്ത്രി ഇപി ജയരാജന് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here