ഉത്തര്‍പ്രദേശില്‍ പശുസമിതിയുടെ ബ്രാന്‍ഡ് അംബാസഡറാകാന്‍ ഹേമമാലിനി

ഉത്തര്‍പ്രദേശില്‍ പശുസംരക്ഷണ സമിതിയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രമുഖ ബോളിവുഡ് നടി ഹേമമാലിനിയെ നിയമിക്കും. ബ്രാന്‍ഡ് അംബാസഡറാകാനുള്ള തീരുമാനം ഹേമമാലിനി അറിയിച്ചതായി ഗോസേന ആയോഗ് ചെയര്‍മാന്‍ രാജീവ് ഗുപ്ത പറഞ്ഞു.
Read more: പശു സംരക്ഷണത്തിന് ‘രാഷ്ടീയ കാമധേനു ആയോഗ് പദ്ധതി’; വകയിരുത്തിയത് 750 കോടി
യുപിയില്‍ പശുസംരക്ഷണത്തിനായി 647 കോടി രൂപയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്. ഹേമമാലിനി ബ്രാന്‍ഡ് അംബാസഡറായി എത്തുന്നതോടെ പശു ഉത്പന്നങ്ങളുടെ മാര്‍ക്കറ്റ് ഉയരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പശുവിനും പശു ഉത്പന്നങ്ങള്‍ക്കും സമൂഹത്തില്‍ ഏറെ പ്രാധാന്യമുള്ളതാണെന്നും മതപരമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലല്ല ഹേമമാലിനിയെ ബ്രാന്‍ഡ് അംബാസഡറാകുന്നതെന്നും രാജീവ് ഗുപ്ത വ്യക്തമാക്കുന്നു.
നിലവില്‍ മധുരയിലെ ബിജെപി എംപിയാണ് ഹേമമാലിനി. ഹേമമാലിനി എത്തുന്നതോടെ പശു ഉത്പന്നങ്ങള്‍ക്ക് പുതു തരംഗമുണ്ടാകുമെന്ന് ഗോസേന ആയോഗും പ്രതീക്ഷിക്കുന്നു. പശു സംരക്ഷത്തിനായി പ്രത്യേകം പ്രചരണപരിപാടികള്‍ സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here