മധ്യപ്രദേശില്‍ കാണാതായ ഇരട്ടകളുടെ മൃതദേഹം യമുന നദിയില്‍; ആറ് പേര്‍ അറസ്റ്റില്‍

മധ്യപ്രദേശില്‍ നിന്നും കാണാതായ ഇരട്ടകളായ ബാലന്മാകരുടെ മൃതദേഹം യമുന നദിയില്‍ നിന്നും കണ്ടെത്തി. ചിത്രകൂടിലെ വ്യവസായി ബ്രിജേഷ് റാവത്തിന്റെ മക്കളായ ശ്രേയാന്‍ഷ്, പ്രിയാന്‍ഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആറ് പേരെ പൊലീസ് അറസറ്റു ചെയ്തു.
മധ്യപ്രദേശിലെ ചിത്രകൂടില്‍ സ്‌കൂള്‍ ബസില്‍ നിന്നാണ് കുട്ടികളെ മുഖം മൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോയത്. ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതിയായിരുന്നു സംഭവം. സാറ്റ്‌ന ജില്ലയിലെ സദ്ഗുരു പബ്ലിക് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. സ്‌കൂളില്‍ നിന്നും ബസില്‍ മടങ്ങുമ്പോള്‍ ബൈക്കിലെത്തിയ മുഖംമൂടിധാരികള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കുട്ടികളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
മോചന ദ്രവ്യത്തിന് വേണ്ടിയായിരുന്നു യുവാക്കള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയത്. 20 ലക്ഷം രൂപയായിരുന്നു സംഘം ആവശ്യപ്പെട്ടത്. ആദ്യഘട്ടത്തില്‍ 20 ലക്ഷം രൂപ ബ്രിജേഷ് സംഘത്തിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെ ഒരു കോടി രൂപ ആവശ്യപ്പെട്ട് സംഘം ബ്രിജേഷിനെ ഭീഷണിപ്പെടുത്തി. പണം നല്‍കാതെ വന്നതോടെ കുട്ടികളെ കൊലപ്പെടുത്തി പുഴയില്‍ തള്ളുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here