അരുണാചല്‍ പ്രദേശ് ഉപമുഖ്യമന്ത്രിയുടെ വീടീന് തീവെച്ചു

അരുണാചല്‍ പ്രദേശ് ഉപമുഖ്യമന്ത്രി ചൗനാ മെയ്ന്റെ വീടിന് തീവെച്ചു. ഇറ്റാനഗറിലുള്ള വീടിനാണ് തീവെച്ചത്. പെര്‍മനന്റ് വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് വെടിവെയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ പ്രതിഷേധ പ്രകടനത്തിനിടെയാണ് ഉപമുഖ്യമന്ത്രിയുടെ വീടിന് തീവെച്ചത്.
സംഭവ നടക്കുമ്പോള്‍ ചൗനാ മെയ്ന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ജില്ലാ കമ്മീഷണറുടെ വസതിയും ഇതോടൊപ്പം പ്രതിഷേധക്കാര്‍ തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തു. പ്രതിഷേധ പ്രകടനത്തിനിടെ ഒരു പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇറ്റാനഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് സേവനങ്ങളും താല്‍ക്കാലികമായി നിരോധിച്ചു.
ഇറ്റാനഗറിലും സമീപ പ്രദേശങ്ങളിലുമുണ്ടായ പ്രകടനത്തിനിടെ പ്രതിഷേധക്കാര്‍ 50 കാറുകള്‍ കത്തിക്കുകയും നൂറിലേറെ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. ഇറ്റാനഗറിലെ അഞ്ച് തിയേറ്ററുകള്‍ കത്തിച്ചു. ചലച്ചിത്ര മേളയ്ക്കായി നാഗാലാന്‍ഡില്‍ നിന്നെത്തിയ സംഗീത ഗ്രൂപ്പിനു നേരേയും ആക്രമണം ഉണ്ടായി. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നശിപ്പിക്കുകയും സംഗിത ഉപകരണങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു.
വെള്ളിയാഴ്ച രാത്രിയാണ് ഇറ്റാനഗറില്‍ പൊലീസ് വെടിവെയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടത്. ഇറ്റാനഗറിലെ സിവില്‍ സെക്രട്ടറിയേറ്റിലേകക്് കയറാന്‍ ശ്രമിച്ച ചെറുപ്പക്കാരനു നേരെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here