Advertisement

മെസ്സിയുടെ ഹാട്രിക്കില്‍ സെവിയ്യയെ തകര്‍ത്ത് ബാര്‍സ (വീഡിയോ)

February 24, 2019
Google News 5 minutes Read

സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഹാട്രികിന്‍റെ കരുത്തില്‍ ചാമ്പ്യന്‍സ് ലീഗില്‍ സെവിയ്യയെ തകര്‍ത്ത് ബാര്‍സ. രണ്ടിനെതിരെ നാലുഗോളുകള്‍ക്കാണ് ബാഴ്‌സലോണയുടെ ജയം. രണ്ട് തവണ പിറകില്‍ പോയ ശേഷമാണ് ബാഴ്‌സലോണയെ വിജയത്തില്‍ എത്തിച്ചത്.

മെസിയുടെ 50-ാം ഹാട്രിക്കിനായിരുന്നു ഫുട്‌ബോള്‍ ലോകം ഇന്നലെ സാക്ഷ്യം വഹിച്ചത്. മൂന്നു ഗോള്‍ നേടിയതിനു പുറമെ ഫോമില്‍ ഇല്ലാത്ത സുവാരസിന് ഒരു ഗോളിന് വഴിയൊരുക്കി കൊടുക്കാനും മെസിക്ക് സാധിച്ചു. ഈ ജയത്തോടെ ലീഗില്‍ ബാഴ്‌സയുടെ ലീഡ് 10 പോയിന്റായി ഉയര്‍ന്നു.

ആദ്യം പിറകില്‍ നിന്ന ശേഷം 26 ാം മിനിറ്റിലായിരുന്നു മെസിയുടെ ആദ്യ ഗോള്‍. ഇവാന്‍ റാകിടിച്ചിന്റെ പാസ് ഒരു വോളിയിലൂടെ മെസി വലയിലെത്തിക്കുകയായിരുന്നു. ഗോള്‍ കീപ്പര്‍ മുഴുനീള ഡൈവിങ് നടത്തിയെങ്കിലും തട്ടിയകറ്റാന്‍ സാധിച്ചില്ല. പിന്നീട് 67ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടിയ താരം പിന്നാലെ ഹാട്രിക് തികയ്ക്കുകയായിരുന്നു.

തന്റെ കരിയറിലെ 50 ഹാട്രിക് കണ്ടെത്തിയ മെസിയുടെ ആദ്യത്തെ രണ്ട് ഗോളുകളും ഒന്നിനൊന്ന് മികച്ചതായിരുന്നു. ബാഴ്‌സ പിറകില്‍ പോയ ശേഷം 26ാം മിനിറ്റിലായിരുന്നു മെസിയുടെ ആദ്യ ഗോള്‍. ഇവാന്‍ റാകിടിച്ചിന്റെ പാസ് ഒരു വോളിയിലൂടെ മെസി വലയിലെത്തിക്കുകയായിരുന്നു. ഗോള്‍ കീപ്പര്‍ മുഴുനീള ഡൈവിങ് നടത്തിയെങ്കിലും തട്ടിയകറ്റാന്‍ സാധിച്ചില്ല. 67ാം മിനിറ്റിലായിരുന്നു മെസിയുടെ രണ്ടാം ഗോള്‍. ഇത്തവണയും ബാഴ്‌സ പിറകില്‍ പോയപ്പോള്‍ മെസി രക്ഷകനായി അവതരിച്ചു. ഇത്തവണ വലങ്കാലുക്കൊണ്ടായിരുന്നു മെസിയുടെ ഗോള്‍. ഡെംബേലയുടെ പാസ് സ്വീരിച്ച മെസി വലങ്കാലുക്കൊണ്ട് തൊടുത്ത ഷോട്ടിനും ഗോള്‍ കീപ്പര്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല. മെസിക്ക് ഒരു കാലുക്കൊണ്ട് മാത്രമേ കളിക്കാന്‍ കഴിയൂവെന്ന് പെലെ നേരത്തെ വിമര്‍ശിച്ചിരുന്നു. അതിനൊക്കെയുള്ള ഉത്തരമായി സെവിയ്യക്കെതിരായ ഗോള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here