Advertisement

പുകയിൽ മുങ്ങി കൊച്ചി; പെരുവഴിയിൽ പ്രതിഷേധവുമായി നാട്ടുകാർ

February 24, 2019
Google News 0 minutes Read

കൊച്ചിയിൽ ഇന്നും പുകശല്യം രൂക്ഷം. പലയിടത്തും പ്രതിഷേധവുമായി ജനം തെരുവിൽ. വൈറ്റില,  തൃപ്പൂണിത്തുറയിലും ഇരുമ്പനത്തും രൂക്ഷമായ പുകയാണ്. ഇത് രണ്ടാം ദിവസമാണ് പുക കൊച്ചിയുടെ ഉറക്കം കെടുത്തുന്നത്. കളക്ടർ പ്ലാന്റിലെത്തി പരിശോധന നടത്തുകയാണ്. ഇന്ന് വൈകിട്ടോടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് സൂചന. ഇരുമ്പനം  റോസ് ജംഗ്ഷനിൽ ജനം റോഡ് ഉപരോധിച്ചു. പലയിടത്തും പ്രതിഷേധവുമായി ജനം തെരുവിൽ. തൃപ്പൂണിത്തുറയിലും ഇരുമ്പനത്തും രൂക്ഷമായ പുകയാണ്.

ബ്രഹ്മപുരം തീപിടുത്തം; ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തി

തൃപ്പുണിത്തുറ  നഗരസഭ ചെയർ പേഴ്സൺ ചന്ദ്രികാ ദേവിയടക്കമുള്ളവർ പെരുവഴിയിൽ സമരം തുടരുകയാണ്. മാലിന്യം തള്ളാനുള്ള ഇടമായി നഗരസഭയെ മാറ്റാനാകില്ലെന്നാണ് സമരക്കാരുടെ പക്ഷം. കളക്ടർ വാക്കുപാലിച്ചില്ലെന്നും  കളക്ടർ നേരിട്ടെത്തി ചർച്ച നടത്താതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നുമാണ് ചന്ദ്രികാദേവി പറയുന്നത്. നീതി കിട്ടും വരെ സമരം തുടരുമെന്നും അവർ പറയുന്നു.

കൊച്ചി ബ്രഹ്മപുരത്ത് മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചതിനെത്തുടര്‍ന്നാണ് പുകശല്യം രൂക്ഷമായത്. തീപിടുത്തത്തിനിടെ കിലോമീറ്ററുകളോളം പുക പടര്‍ന്നു. പുക വ്യാപകമായത് നാട്ടുകാരില്‍ പലര്‍ക്കും ശ്വാസതടസ്സം സൃഷ്ടിച്ചു. വാഹനങ്ങള്‍ക്കും തടസ്സമായി. എന്നാൽ തീ നിയന്ത്രണ വിധേയമായിട്ടും ഇന്നും പുക ഉയരുന്നത് നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്. ആളുകൾക്ക് കണ്ണെരിച്ചിലും അസ്വസ്ഥതകളും അനുഭവപ്പെടുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here