Advertisement

പൊരുതി തോറ്റ് ഇന്ത്യ

February 24, 2019
1 minute Read

ഒന്നാം ട്വന്റി- 20യില്‍ ഇന്ത്യയ്ക്ക് തോല്‍വി.  മികച്ച തുടക്കം കാഴ്ച വച്ച ഇന്ത്യ ഒരുവേള ജയിച്ചേക്കുമോ എന്ന് തോന്നിക്കും വിധം ഫോട്ടോ ഫിനിഷിലായിരുന്നു ഓസീസിന്റെ ജയം. അവസാന പന്തില്‍ രണ്ട് റണ്‍സാണ് ഓസീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.

127റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഓസീസ് 20ാമത്തെ ഓവറില്‍ അവസാന പന്തില്‍ വിജയം കൈവരിക്കുകയായിരുന്നു.  20ഓവറില്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 126റണ്‍സെടുത്തു. 36പന്തില്‍ നിന്ന് 50റണ്‍സ് നേടിയ ലോകേഷ് രാഹുല്‍ ഇന്ത്യയുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തി.രാഹുല്‍ -കോലി സഖ്യം37 പന്തില്‍ നിന്ന് 55 റണ്‍സെടുത്തു. എന്നാല്‍ രോഹിത് ശര്‍മ്മ (5)ക്യാപ്റ്റന്‍ വിരാട് കോലി (24), ഋഷഭ് പന്ത് (3), ദിനേഷ് കാര്‍ത്തിക് (1), ക്രുനാല്‍ പാണ്ഡ്യ (1), ഉമേഷ് യാദവ് എന്നിവരുടെ വിക്കറ്റ് വീഴ്ചയോടെ ഇന്ത്യയുടെ കുതിപ്പിന് പിടി വീണു. ഇന്ത്യന്‍ നിരയില്‍ ശിഖര്‍ ധവാനു പകരം രാഹുല്‍ എത്തി.  ഇന്ത്യയ്ക്കായി പഞ്ചാബുകാരനായ യുവ സ്പിന്നര്‍ മായങ്ക് മര്‍ക്കാണ്ടെയും ഇന്ന്  അരങ്ങേറ്റം കുറിച്ചു.

ടോസ് നേടിയ ഓസ്ട്രേലിയ ഫീള്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top