ജയമുറപ്പിക്കാന്‍ ഇന്ത്യ; ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്റി20 ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് വിശാഖപട്ടണത്ത് നടക്കും. രണ്ട് മത്സരങ്ങള്‍ മാത്രമുള്ള പരമ്പരയില്‍ വിജയത്തുടക്കമാണ് ഇന്ത്യയുടെ ലക്ഷ്യം. ഏകദിന ലോകകപ്പിന് മുമ്പുള്ള അവസാന പരമ്പരയായതിനാല്‍ തന്നെ മികച്ച പ്രകടനമാണ്
ഇന്ത്യ ലക്ഷ്യമിടുന്നത്. വൈകിട്ട് 7 മണിക്കാണ് മത്സരം.കംഗാരുപ്പടയുമായി പോരിനിറങ്ങുമ്പോള്‍ സമീപകാല പ്രകടനങ്ങളുടെ പിന്‍ബലവും കളി സ്വന്തം നാട്ടിലാണെന്നതും ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നു എന്നതില്‍ തര്‍ക്കമില്ല.
“Stepping up the gas” – @imVkohli
Can you count the number of times the Skip steps out to hit the ball? ???#TeamIndia #INDvAUS @Paytm pic.twitter.com/FhIk2nbrNy— BCCI (@BCCI) February 24, 2019
ഓസീസ് മണ്ണില്‍ 1-1 എന്ന നിലയില്‍ സമനിലയിലായ ട്വന്റി20 പരമ്പര ഇത്തവണ സ്വന്തമാക്കുക മാത്രമാണ് ഇന്ത്യയുടെ ലക്ഷ്യം.. വിശ്രമത്തിലായിരുന്ന ക്യാപറ്റന്‍ വിരാട് കോലിയും ജസ്പ്രീത് ബുംറയും തിരിച്ചെത്തുന്നതോടെ ഇന്ത്യന്‍ സംഘം പൂര്‍ണ സജ്ജമായി കഴിഞ്ഞു. രോഹിത്-ധവാന്‍ സഖ്യം തന്നെയാവും ഓപ്പണിംഗില്‍.പിന്നാലെ കോലിയും ഋഷഭ് പന്തുമെത്തും.ഹര്‍ദ്ദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തിരിക്കുന്നത് മാത്രമാണ് ഇന്ത്യക്ക് ആശങ്ക. പകരം വിജയ് ശങ്കറാകും ഇറങ്ങുക.
ബുംറയ്‌ക്കൊപ്പം സിദ്ധാര്‍ത്ഥ് കൗളാകും പേസ് ബൗളിംഗില്‍.സ്പിന്നര്‍മാരായി കുല്‍ദീപ് യാദവും ക്രുനാല്‍ പാണ്ഡ്യയും ചേരുന്നതോടെ ഇന്ത്യ സര്‍വ്വസജ്ജം. മറുവശത്ത് ഓസ്‌ട്രേലിയയും ആത്മവിശ്വാസത്തിലാണ്.ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് നയിക്കുന്ന ബാറ്റിംഗ് നിരയും പാറ്റ് കമ്മിന്‍സ് നയിക്കുന്ന ബൗളര്‍മാരും ഫോമില്‍ തന്നെ.പഴയ പ്രതാപമില്ലെങ്കിലും ഒന്ന് പൊരുതി നോക്കാന്‍ തന്നെയാവും ഓസീസ് സംഘം ഇറങ്ങുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here