‘ബീഫ് കഴിക്കുന്ന ഒരാള്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചത് അദ്ഭുതപ്പെടുത്തുന്നു’: കൈലാഷ് വിജയ്‌വര്‍ഗിയ
ബീഫ് കഴിക്കുന്ന ഒരാള്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചത് തന്നെ അദ്ഭുതപ്പെടുത്തുന്നുവെന്ന് മുതിര്‍ന്ന ബിജെപി നേതാവ് കൈലാഷ് വിജയ്‌വര്‍ഗിയ. ബോപ്പാല്‍ സെന്‍ട്രലില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ആരിഫ് മസൂദിനെ പരാമര്‍ശിച്ചായിരുന്നു വിജയ്‌വര്‍ഗിയയുടെ പ്രസ്താവന. ഗോവധത്തിനെതിരായ സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്ന ഒരു സംസ്ഥാനത്താണ് അദ്ദേഹം ജയിച്ചു കയറിയത്. നമുക്കെല്ലാവര്‍ക്കും നാണക്കേടുണ്ടാക്കുന്ന കാര്യമാണിതെന്നും വിജയ് വര്‍ഗിയ പറഞ്ഞു.
അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സുരേന്ദ്രനാഥ് സിംങിനെ പരാജയപ്പെടുത്തിയായിരുന്നു ആരിഫ് മസൂദ് വിജയിച്ചത്. സുരേന്ദ്രനാഥ് സിംങിന്റെ പരാജയം തനിക്ക് കഠിന മനോവേദനയുണ്ടാക്കിയതായും വിജയ്‌വര്‍ഗിയ കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശില്‍ നടന്ന ബിജെപി പ്രവര്‍ത്തകരുടെ സംഗമത്തിലായിരുന്നു വിജയ്‌വര്‍ഗിയയുടെ പരാമര്‍ശം.
ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം കൂടിയായ ആരിഫ് മസൂദ് 1500 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഭോ്പ്പാലില്‍ നിന്നും ജയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here