Advertisement

മിണ്ടാപ്രാണിയോട് കൊടും ക്രൂരത; പശുവിനെ മോഷ്ടിച്ച് കയ്യും കാലും മുറിച്ചെടുത്ത കേസിൽ പ്രതി പിടിയിൽ

6 days ago
Google News 2 minutes Read

മണ്ണാർക്കാട് പശുവിനെ മോഷ്ടിച്ച് കയ്യും കാലും മുറിച്ചെടുത്ത കേസിൽ പ്രതി പിടിയിൽ. തെങ്കര മെഴുകപാറ സ്വദേശി ശിവശങ്കരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരുമാസം മുൻപ് ആയിരുന്നു സംഭവം നടന്നത്. പശുവിനെ കൊന്ന് കയ്യും കാലും മുറിച്ചെടുത്ത് കൊണ്ടുപോവുകയായിരുന്നു.

രാത്രിയിൽ തൊഴുത്തിൽ നിന്ന് മോഷ്ടിച്ചു കൊണ്ടുപോയ പശുവിനെ അവിടെ വച്ച് തന്നെ കൊന്ന് ഇറച്ചി കൊണ്ട് പോയതാണെന്നാണ് കണ്ടെത്തൽ. മറ്റ് ശരീരാവശിഷ്ടങ്ങൾ കാട്ടിൽ ഉപേക്ഷിച്ചനിലയിലും കണ്ടെത്തിയിയിരുന്നു. വെറ്ററിനറി ഡോക്ടർ നടത്തിയ പരിശോധനയില്‍ കുന്തംപോലെയുള്ള ആയുധം കൊണ്ട് കുത്തികൊന്നശേഷമാണ് കൈകാലുകള്‍ മുറിച്ചെടുത്തിരിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.

Story Highlights : Stolen cow‘s hands and legs chopped off in Palakkad, arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here