ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരിച്ചു

ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരിച്ചു. ഇന്ന് രാവിലെ കോട്ടയം കോടിമതയില്‍ ഇന്ന് രാവിലെയാണ് സംഭവം. ഈരാറ്റുപേട്ട – തേന്നാട് – തിരുവനന്തപുരം കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവറായ ഡ്രൈവറായ സാജു മാത്യുവാണ് മരിച്ചത്. പാലാ തിടനാട് സ്വദേശിയാണ്. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവറാണ് സാജു.
ഹൃദയാഘാതം അനുഭവപ്പെട്ട സാജു ഉടന്‍ ബസ് റോഡരികിൽ ഒതുക്കി. സ്റ്റിയറിംഗിന് മുകളിലേക്ക് കുഴഞ്ഞ് വീഴുകയായിരുന്നു. കോട്ടയം ബസ് സ്റ്റാന്റില്‍ നിന്ന് ബസ് മുന്നോട്ട് എടുത്ത് കോടിമത എത്തിയപ്പോഴായിരുന്നു സംഭവം. ബസിലുണ്ടായിരുന്ന നഴ്സും യാത്രക്കാരും ചേര്‍ന്ന് പ്രഥമ ശുശ്രൂഷ നല്കിയ ശേഷം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബസില്‍ ഉണ്ടായിരുന്ന ചെങ്ങന്നൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ടികെ ലാല്‍ ബസ് ജില്ലാ ആശുപത്രിയിലേക്ക് ഈ ബസില്‍ തന്നെയാണ് സാജുവിനെ എത്തിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here