കണ്ണൂരിലെ പദയാത്രക്കിടെയുണ്ടായ സംഘർഷം; യൂത്ത് കോൺഗ്രസ്-സിപിഐഎം പ്രവർത്തകർക്കെതിരെ കേസെടുത്തു

കണ്ണൂർ മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ് പദയാത്രക്കിടെയുണ്ടായ സംഘർഷത്തിൽ പൊലീസ് കേസെടുത്തു. 50 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും 25 സിപിഐഎം പ്രവർത്തകർക്ക് എതിരെയുമാണ് മയ്യിൽ പൊലീസ് കേസെടുത്തത്. തുടർ സംഘർഷങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതിനിടെ അടുവാപുറത്ത് പുതുതായി സ്ഥാപിച്ച കോൺഗ്രസ് സ്തൂപവും ഇന്നലെ രാത്രി തകർത്തു. നേരത്തെ ഉണ്ടായ സ്തൂപം സിപിഐഎം പ്രവർത്തകർ തകർത്തതിൽ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി മലപ്പട്ടത്ത് പദയാത്ര സംഘടിപ്പിച്ചത്.
അതേസമയം മലപ്പട്ടത്ത് കോൺഗ്രസ് ബോധപൂർവം അക്രമം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സിപിഐഎം ഇന്ന് വൈകിട്ട് പ്രതിഷേധ പൊതുയോഗം വിളിച്ചുചേർത്തിട്ടുണ്ട്.
Story Highlights : Kannur Clash, Case Filed Against Youth Congress and CPI(M) Workers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here