Advertisement

130 കോടി ഇന്ത്യക്കാരുടെ ക്ഷേമത്തിനുവേണ്ടി പ്രാര്‍ത്ഥിച്ച് മോദി

February 24, 2019
6 minutes Read

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭമേളയ്ക്കിടെ ഗംഗാ സ്‌നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗംഗാസ്‌നാനം നടത്താനുള്ള ഭാഗ്യം ലഭിച്ചുവെന്ന് ട്വിറ്ററിലൂടെ അറിയിച്ച അദ്ദേഹം 130 കോടി ഇന്ത്യക്കാരുടെ ക്ഷേമത്തിനുവേണ്ടി പ്രാര്‍ഥിച്ചുവെന്നും വ്യക്തമാക്കി.

‘സ്വച്ഛ് കുംഭ് സ്വച്ഛ് ആഭാര്‍’ ചടങ്ങിനിടെ ശുചീകരണ തൊഴിലാളികളെ അദ്ദേഹം ആദരിച്ചു. ശുചീകരണ തൊഴിലാളികളുടെ കാലുകള്‍ അദ്ദേഹം കഴുകി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ തനിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്തതിലൂടെ ലഭിച്ച തുക ഗംഗാ ശുചീകരണത്തിന് ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.


Read Moreപ്രധാനമന്ത്രി നരേന്ദ്രമോദി കുംഭമേളയിലെത്തി സ്നാനം ചെയ്തു

പ്രയാഗ്‌രാജിലെത്തിയ പ്രധാനമന്ത്രിയെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. ഫെബ്രുവരി 14 ന് ബിജെപി അധ്യക്ഷന്‍ അമിത് ഷായും കുംഭമേളയ്‌ക്കെത്തിയിരുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, യു.പി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് തുടങ്ങിയവരും നേരത്തെ കുംഭമേളയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ജനുവരി 15 ന് തുടങ്ങിയ കുംഭമേള മഹാശിവരാത്രി ദിവസമായ മാര്‍ച്ച് നാലിനാണ് സമീപിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top